ജൂലൈ 31, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി
2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31.
കണക്കുകൾ ഓഡിറ്റിന് വിധേയമല്ലാത്ത എല്ലാ നികുതിദായകരുടെയും റിട്ടേൺ ഫയൽ ചെയ്യേണ്ടത് തീയതി ജൂലൈ 31nu മുൻപ് ആണ്.
ജൂലൈ 31ന് ശേഷം ഫയൽ ചെയ്യുന്നവർ, 5 ലക്ഷത്തിൽ താഴെ മൊത്തവരുമാനം ഉള്ളവർക്ക്, ആയിരം രൂപ ലേറ്റ് ഫീ അടയ്ക്കേണ്ടതാണ്.
മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ ഡിസംബർ 31 വരെ ലേട് fee 5000 രൂപയും, അതിനുശേഷം മാർച്ച് 31വരെ 10,000 രൂപയുമാണ്. മാർച്ച് 31 ന് ശേഷം ഫയൽ ചെയ്യാൻ സാധിക്കുന്നതല്ല.
രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയിൽ കൂടുതൽ മൊത്തം വരുമാനം ഉള്ള 60 വയസ്സിൽ താഴെയുള്ളവരും മൂന്ന് ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ള 60 വയസ്സിന് മുകളിലുള്ള വരും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബാധ്യസ്ഥരാണ്.
കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച അഞ്ച് ലക്ഷം രൂപ വരെ ഉള്ളവർക്ക് ആദായ നികുതി ഇല്ല എന്നുള്ളത് 2019-20 സാമ്പത്തികവർഷത്തെ സംബന്ധിച്ചാണ്. അത് ഇപ്പോൾ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് ബാധകമല്ല.
അങ്ങനെ ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
ജൂലൈ 31ന് മുൻപ് ആദായനികുതി റിട്ടേണുകൾ ശ്രദ്ധാപൂർവ്വം ഫയൽ ചെയ്യുക.