ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് (ഓഗസ്റ്റ് 31) അവസാനിക്കും
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഇന്നാണ് (ഓഗസ്റ്റ് 31). റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ഇനി നീട്ടി നല്‍കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി. റിട്ടേണ്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്താനാണ് ബോര്‍ഡ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ജൂലായ് 31 വരെയായിരുന്നു. എന്നാല്‍ നികുതി ദായകര്‍ക്ക് ടി ഡി എസ് ഫോം ഉള്‍പ്പെടെ നികുതി റിട്ടേണിനുള്ള രേഖകള്‍ ലഭിക്കാന്‍ വൈകിയതു കൊണ്ടാണ് ഒരുമാസത്തെ സമയം കൂടിനീട്ടിനല്‍കിയത്. ആഗസ്റ്റ് 31 ന് മുന്‍പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ 1000 രൂപ പിഴയൊടുകൂടി ഫയൽ ചെയ്യേണ്ടിവരും!