മൂന്നുമാസത്തെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കുമെന്നും വാഗ്ദാനം
കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില് എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങള് ലഘൂകരിക്കാന് തീരുമാനിച്ചതായി ധനമന്ത്രി നിര്മല സീതാരാമന് അറിയിച്ചു.
പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാര്ക്ക് ബാലന്സ് തുകയുടെ 75 ശതമാം പിന്വലിക്കാം. 75 ശതമാനംതുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക.
തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നല്കുകയെന്ന് നിര്മല സീതാരമന് വ്യക്തമാക്കി. 4.8 കോടി ഇപിഎഫ് അംഗങ്ങള്ക്ക് ഇതിന്റെ ഗുണം ലഭിക്കും.
അടുത്ത മൂന്നുമാസത്തേയ്ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതമായ 24 ശതമാനം തുക സര്ക്കാര് അടയ്ക്കും. 100 പേരില് താഴെ ജീവനക്കാരുള്ള കമ്ബനികള്ക്കാണിത് ബാധകം.
15,000 രൂപയില് താഴെ ശമ്ബളം ലഭിക്കുന്നവരുമാകണം തൊഴിലാളികളെന്നും അവര് പറഞ്ഞു.