പിഎം കെയർസ് ഫണ്ടിലേക്കു നല്കുന്ന സംഭാവനകള്‍ ആദായ നികുതി 80 ജി പ്രകാരമുള്ള ഇളവു ലഭിക്കും
കോവിഡ് ദുരന്ത ബാധിതര്‍ക്കു സഹായം നല്‍കുന്നതിനായി രൂപീകരിച്ച പിഎം കെയര്‍സ് ഫണ്ടിലേക്കു നല്കുന്ന സംഭാവനകള്‍ നികുതി രഹിതമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കി.സര്‍ക്കാരിന്റെ നടപടി.
ആദായ നികുതി നിയമം, ബെനാമി നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയാണ് 2020 ജൂണ്‍ 30 വരെയാണ് ഇളവ്. പിഎം സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന് (പിഎം കെയര്‍സ്) ഫണ്ടിലേക്കു നല്കുന്ന സംഭാവനകള്‍ ആദായ നികുതി 80 ജി പ്രകാരമുള്ള ഇളവ് ലഭിക്കാവുന്നതാണെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രധാനമന്ത്രി ചെയര്‍മാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവരടങ്ങിയ ട്രസ്റ്റിനാണ് പിഎം കെയര്‍സ് ഫണ്ടിന്റെ മേല്‍നോട്ട ചുമതല.