ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര
2019 മാർച്ച് 31 നാണ് പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി.
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതു വഴി പാൻ വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അവസാന തീയതിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചു.
ആദായനികുതി റിട്ടേൺ നൽകുന്നതിന് പാൻ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദായ നികുതി വകുപ്പിലെ 139 എഎ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും കോടതി പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ www.incometaxindiaefiling.gov.in ലോഗിൻ ചെയ്തും അല്ലാതെയും പാൻ ആധാറുമായി ബന്ധിപ്പിക്കാം