വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ പദ്ധതി ; മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് പഠനങ്ങൾ

വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ പദ്ധതി ; മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് പഠനങ്ങൾ

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാൻ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ നിർമാർജനം ചെയ്യുവാനാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നതാണ്. കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് മരുന്നുകൾ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകർമ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എൺവൈറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാലിന്യ സംസ്‌കരണ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA

Also Read

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവ്

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.

സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.

സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

Loading...