നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ കോടതി ഉത്തരവ്
നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
അമ്പലപ്പുഴ സര്‍ക്കിളില്‍ നിന്നും സ്പ്രിങ്കിള്‍ ബ്രാന്‍ഡ് ഉപ്പ് സാമ്പിള്‍ ശേഖരിച്ചതിലാണ് നിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പ് നിര്‍മ്മാതാക്കളായ തൂത്തുകുടി സഹായമാതാ സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയും വിതരണം നടത്തിയ സ്ഥാപനമായ ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്‌സിന് 25,000 രൂപ പിഴയും നിലവാരമില്ലാത്ത ഉപ്പ് വിറ്റ സ്ഥാപനമായ അമ്പലപ്പുഴ ഫ്രണ്ട്‌സ് ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആര്‍ ഡി ഒ കോടതി ഉത്തരവിട്ടതെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ വൈ ജെ സുബിമോള്‍ പറഞ്ഞു.
അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം മീരാദേവി എടുത്ത സാമ്പിളിലാണ് വിധിയുണ്ടായത്.