മെഡിക്കൽ വാല്യൂ ട്രാവൽ: വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ
ആയുഷ് മെഡിസിൻ സമ്പ്രദായത്തിന് കീഴിൽ ചികിത്സ നേടുന്നതിനായി ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്കായി സർക്കാർ ആയുഷ് വിസയുടെ ഒരു പ്രത്യേക വിഭാഗം അവതരിപ്പിച്ചു.
ആയുഷ് വിസ നാല് ഉപവിഭാഗങ്ങൾക്ക് കീഴിൽ ലഭ്യമാണ്, അതായത് (i) ആയുഷ് വിസ (AY-1), ( ii) ആയുഷ് അറ്റൻഡൻ്റ് വിസ (AY2), (iii) ഇ-ആയുഷ് വിസ, (iv) ഇ-ആയുഷ് അറ്റൻഡൻ്റ് വിസ. ബന്ധപ്പെട്ട ഏതെങ്കിലും സർക്കാർ അതോറിറ്റിയിൽ (ഇഎസ്) അല്ലെങ്കിൽ ഹോസ്പിറ്റലുകൾ & ഹെൽത്ത് കെയർ പ്രൊവൈഡർമാർക്കായുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡിൽ (NABH) അംഗീകൃതവും രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഒരു ഹോസ്പിറ്റൽ/വെൽനസ് സെൻ്ററിലെ ചികിത്സാ പരിചരണം, വെൽനസ് തുടങ്ങിയ ആയുഷ് സംവിധാനങ്ങളിലൂടെ ചികിത്സ തേടുക എന്ന ലക്ഷ്യം മാത്രമുള്ള ഒരു വിദേശിക്കാണ് ആയുഷ് വിസ അനുവദിക്കുന്നത്
04.12.2024 വരെ ആകെ 123 റെഗുലർ ആയുഷ് വിസയും 221 ഇ-ആയുഷ് വിസയും 17 ഇ-ആയുഷ് അറ്റൻഡൻ്റ് വിസയും നൽകിയിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കൽ വാല്യു ട്രാവൽ (MVT) എന്ന ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ ആരംഭിച്ചു, അത് അഡ്വാൻ്റേജ് ഹെൽത്ത് കെയർ ഇന്ത്യ പോർട്ടലാണ്. വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിന് വികസിപ്പിച്ച "വൺ-സ്റ്റോപ്പ്" പോർട്ടലാണ് ഇത്. ഇന്ത്യയിൽ വൈദ്യ പരിചരണമോ വെൽനസ് സേവനമോ തേടുന്ന ഏതൊരു അന്താരാഷ്‌ട്ര രോഗിക്കും www.healinindia.gov.in ൽ ലോഗിൻ ചെയ്‌ത് അഡ്വാൻ്റേജ് ഹെൽത്ത്‌കെയർ ഇന്ത്യ പോർട്ടൽ സന്ദർശിക്കാം .