സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.
കൊച്ചി: സംസ്ഥാന വ്യവസായ സംരക്ഷണ സേന (എസ്ഐഎസ്എഫ്)യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി. ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്ന് ക്യാമ്പസിലായിരുന്നു പരിപാടി.
ഐടി ജീവനക്കാരും സേനാംഗങ്ങളുമായി 45 പേര്‍ രക്തദാനം ചെയ്തു. അമൃത ഹോസ്പിറ്റലിന്‍റെ രക്തബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. വരും ദിവസങ്ങളില്‍ മൂന്ന് രക്തദാന ക്യാമ്പുകള്‍ കൂടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു