നിലവാരമില്ലാത്ത ഉപ്പ്: നിർമാതാക്കാക്ക് 1.2 ലക്ഷവും വിതരണക്കാർക്ക് ഒരുലക്ഷം രൂപയും പിഴ

ഗുണനിലവാരം ഇല്ലാത്ത ഉപ്പ് വിൽപനയ്‌ക്കെത്തിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സംഭവത്തിൽ വിതരണക്കാർക്കും ഉൽപാദകർക്കും പിഴ. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ്്ഡ് ക്രിസ്റ്റൽ സോൾട്ട് എന്ന ഉൽപന്നം വിറ്റതിന് ഉൽപാദകരായ ശ്രീ മീനാക്ഷി സോൾട്ട് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് തൂത്തുക്കൂടി എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും, മാർക്കറ്റിങ് നടത്തിയ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സിന് ഒരു ലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും അഡ്ജുഡിക്കേറ്റിങ് ഓഫീസറുമായ ഡി. രഞ്ജിത്ത് പിഴ ഈടാക്കാൻ നിർദേശിച്ചത്.

മറ്റൊരുകേസിൽ ഗംഗ അയഡൈസ്്ഡ് ക്രിസ്റ്റൽ സോൾട്ടിന്റെ ഉൽപാദനം, വിതരണം എന്നിവ നടത്തിയതിന് ബ്രില്ല്യന്റ് സോൾട്ട് റിഫൈനറിൽ തൂത്തുക്കുടി എന്ന സ്ഥാപനം 1,20000 രൂപയും പിഴ ഈടാക്കാനും ഉത്തരവിട്ടു.

ലേബൽ വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയ ഹെർഷേ സോയാമിൽക്കിന്റെ വിൽപന നടത്തിയതിന് ചങ്ങനാശേരി റിലയൻസ് റീറ്റെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന് 25000 രൂപയും ഉൽപാദകരായ ഹെർഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 110000 രൂപയും പിഴയും ഈടാക്കാൻ ഉത്തരവിട്ടു.

 ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശങ്ങൾ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്നു കണ്ടെത്തിയ കോട്ടയം കുമാരനല്ലൂരുള്ള തലശ്ശേരി റസ്റ്ററന്റ് എന്ന സ്ഥാപനത്തിന് 96000 രൂപയു

ം പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശം പാലിക്കാത്തതിനാൽ 60000 രൂപയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് 25000 രൂപയും കൃത്രിമ ഭക്ഷ്യനിറങ്ങൾ സൂക്ഷിച്ചതിന് 4500 രൂപയും പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ളം വെയിലേൽക്കുംവിധം പുറത്ത് സൂക്ഷിച്ചതിന് 2000 രൂപയും പരിശോധന സമയം ഹാജരുണ്ടായിരുന്ന ജീവനക്കാരന് 4500 രൂപയുമാണ് പിഴ ചുമത്തിയത്.

 എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളിൽ ഉൽപന്നം, സംസ്‌കരണം. ഇറക്കുമതി, വിതരണം, വിൽപ്പന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം 2006 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ അനസ് അറിയിച്ചു

Also Read

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ്; മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യത

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്‌ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താൽ പരാതി നൽകാൻ പുതിയ സംവിധാനം

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

ഭക്ഷ്യസംസ്കരണ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം സജ്ജം: കെഎസ്ഐഡിസി : ഭക്ഷ്യസംസ്കരണ ബോര്‍ഡ് രൂപീകരിക്കാനും ആഗോള ഭക്ഷ്യമേളകള്‍ നടത്താനും നിര്‍ദേശം

Loading...