മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു
കേരള സർക്കാറിൻ്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കീഴിലുള്ള ഓഫീസുകളെ ഹരിത ഓഫിസുകളാക്കി മാറ്റുന്നത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഔപചാരികമായ ആരംഭം കുറിച്ചു.
ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനമായ തിരുവനന്തപുരം ടാക്സ് ടവറിൽ വച്ച് ഒക്ടോബർ 29 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു .
ശുചിത്വ മിഷനുമായി സഹകരിച്ചാണ് വകുപ്പിൽ ഇത്തരം പ്രവർത്തികൾ നടപ്പിലാക്കി വരുന്നത്. ശുചിത്വ മിഷനിൽ നിന്നും ശ്രീ. അനിൽ ജീവനക്കാർക്കു വേണ്ടി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.