2023 മാർച്ചിൽ 19,000 പുതിയ സ്ഥാപനങ്ങൾ, 17.31 ലക്ഷം പുതിയ തൊഴിലാളികളെ ഇഎസ്‌ഐ സ്കീമിന് കീഴിൽ ചേർത്തു
ഇഎസ്ഐസിയുടെ താൽക്കാലിക പേറോൾ ഡാറ്റ അനുസരിച്ച്, 2023 മാർച്ചിൽ 17.31 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തു.
2023 മാർച്ചിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ സോഷ്യൽ സെക്യൂരിറ്റി കുടക്കീഴിൽ 19,000 പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുകയും കൂടുതൽ കവറേജ് ഉറപ്പാക്കുകയും ചെയ്തു.
രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാസത്തിൽ ചേർത്ത മൊത്തം ജീവനക്കാരുടെ 48% ഈ പ്രായത്തിലുള്ളവരാണ്.
2023 മാർച്ചിലെ പേറോൾ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനം അനുസരിച്ച് 3.36 ലക്ഷം വനിതാ അംഗങ്ങളും എൻറോൾ ചെയ്തിട്ടുണ്ട്. കൂടാതെ, 2023 മാർച്ചിൽ മൊത്തം 41 ട്രാൻസ്‌ജെൻഡർ ജീവനക്കാരും ഇഎസ്‌ഐ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഎസ്ഐസി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്.