ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).
വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക നിര്‍ണയിക്കാനുള്ള അനുമതിയാണ് കമ്ബനികള്‍ക്ക് ഐആര്‍ഡിഎഐ നല്‍കിയിട്ടുള്ളത്. നിലവില്‍, വാഹന ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിലാണ് പ്രീമിയം തുക അടയ്ക്കേണ്ടത്. ഇതിലെ അശാസ്ത്രീയത പരിഹരിക്കാനാണ് പുതിയ പോളിസി ആവിഷ്കരിക്കുന്നത്.
ഓണ്‍ ഡാമേജ് കവറേജില്‍ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം തുക കമ്ബനികള്‍ക്ക് നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവ പ്രീമിയം തുക നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളായി കണക്കാക്കും. അതിനാല്‍, അടുത്ത ഒരു വര്‍ഷം വാഹനം എത്ര ദൂരം ഓടുമെന്ന് ഉടമ വ്യക്തമാക്കേണ്ടതുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാര്‍, ഇരുചക്ര വാഹനം എന്നിവ ഒരേ സമയം ഇന്‍ഷുര്‍ ചെയ്യാനുളള അനുമതിയും ലഭ്യമാണ്. വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക.