ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില നിലവില്‍ ജിഎസ്ടി പരിധിയിലല്ല. പകരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രത്യേകം നികുതികളാണ് ഇന്ധനത്തിന് ചുമത്തുന്നത്. ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തീരുമാനവും നിര്‍ണായകമാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിയമസംവിധാനങ്ങളുണ്ട്. പുതുതായി നിയമ നിര്‍മാണം ആവശ്യമില്ല. പക്ഷേ, ഇതു സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകളും ഭേദഗതികളും ആവശ്യമാണെന്നും മന്ത്രി..

വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ധനവില വര്ധന. വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസര്ക്കാരും സംസ്ഥാന സര്ക്കാരും ചര്ച്ച നടത്തേണ്ടതുമാണ്‌

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുന്നതിനോട് എതിർപ്പില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി വർധിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്.സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിയില്ല.

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്ന വിഷയം നിർമല സീതാരാമൻ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

ഇന്ധന വില ക്രമാതീതമായി ഉയരുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതും തോന്നുംപടി സെസ് പിരിക്കുന്നതുമാണ് വിലവര്‍ധനവിനു കാരണമെന്നു പറയപ്പെടുന്നു

ഇന്ധന വില നാള്‍ക്കുനാള്‍ രാജ്യത്ത് കുത്തനെ ഉയരുകയാണ്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. മറ്റിടങ്ങളിലും വൈകാതെ 100 രൂപ കടക്കും. രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ധന വില വര്‍ധിക്കുന്നത് അലട്ടുന്ന പ്രശ്‌നമാണ്

ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ രാജ്യ വ്യാപകമായി ഒറ്റവിലയാകും. നിലവില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വിലയാണ്. ഒരു സംസ്ഥാനത്ത് തന്നെ ട്രാന്‍സ്‌പോര്‍ട്ട് ദൂരത്തിന്റെ വ്യത്യാസത്തിന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ഈ സാഹചര്യത്തിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത്.

ഇന്ത്യയിൽ ഏറെക്കാലമായി പെട്രോളിയം വിലവർധനവ് പ്രധാന വിഷയമായി മാറിയിരിക്കുന്നു. എക്കാലത്തും പെട്രോളിയം ഉൽപ്പന്നങ്ങളിലെ ചെറിയ വർധനവ് പോലും വലിയ ചർച്ചാ വിഷയമായി മാറാറുണ്ട്.  രാജ്യാന്തര വിപണിയിലെ വിലയനുസരിച്ച് വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുമെന്നൊക്കെ കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടായെങ്കിലും രാജ്യന്താരവിപണിയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ പോലും ഇന്ത്യയിൽ വില കുത്തനെ ഉയരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധനയാണ് പെട്രോൾ ഡീസൽ വില വർധിക്കാൻ കാരണമെന്ന് വാദിക്കപ്പെടുന്നുണ്ട് പക്ഷെ വിപണിയിലെ വില വർധനിവിന് അതുമാത്രമല്ല കാരണം. രാജ്യാന്തര വിപണിയിലെ നിരക്ക് കുറയുന്നത് അനുസരിച്ച് രാജ്യത്തെ വില കുറയുന്നില്ല. മറ്റ് ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ വിലയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വില. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്. ചില സമയങ്ങളിൽ വില ഉയരാതിരിക്കുകയും പിന്നീട് വില ഉയരുകയും ചെയ്യുന്നു.

ജിഎസ്ടി വീതംവയ്ക്കുന്നതിലുള്ള തര്‍ക്കം പരിഹരിച്ചാല്‍ മാത്രമേ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരൂ.

കേന്ദ്ര എക്‌സൈസ് നികുതി, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ്, വിവിധ സെസ്സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇന്ധന വില. പെട്രോളിനും ഡീസലിനും അടിസ്ഥാന വിലയുടെ ഇരട്ടിയാണ് നിലവില്‍ ഈടാക്കുന്നത്. ജിഎസ്ടി വന്നാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും പ്രത്യേകം നികുതി ചുമത്താന്‍ സാധിക്കില്ല. കൂടിയ ജിഎസ്ടി നിരക്ക് 28 ശതമാനമാണ്. ഈ തുക കേന്ദ്രവും സംസ്ഥാനങ്ങളും വീതംവയ്‌ക്കേണ്ടി വരും. ഇന്ധന വില കുത്തനെ കുറയുകയും ചെയ്യും

ഇന്ത്യയിൽ വില നിർണയിക്കുന്നത് മൂന്നു ഘട്ടങ്ങളിൽ ആയിട്ടാണ്. ഒന്നാം ഘട്ടത്തിൽ ഓയിൽ മാർക്കറ്റിങ് കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ക്രൂഡ് ഓയിൽ ഡോളറിൽ വാങ്ങുന്നു.അതിനോടൊപ്പം വിദേശത്ത്  നിന്നുള്ള കടത്തു കൂലി,കസ്റ്റംസ് ഡ്യൂട്ടി ചേർത്തു അന്നത്തെ എക്സ്ചേഞ്ച് നിരക്കിൽ ഇന്ത്യൻ രൂപയിൽ ആക്കുന്നു.അതിനോടൊപ്പം റിഫൈനറി ചാർജുകൾ ,ലാഭം, രാജ്യത്തിനകത്തെ കടത്തുകൂലി എന്നിവ ചേർത്ത് ഒരു വില നിശ്ചയിക്കുന്നു.

രണ്ടാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ നികുതി ചേർക്കൽ ആണ്.മൂന്ന്  ഘടകങ്ങൾ ആണ് കേന്ദ്ര നികുതിയിൽ .എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യൽ അഡിഷണൽ എക്‌സൈസ് ഡ്യൂട്ടി ,റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ്സ് എന്നിവ

മൂന്നാം ഘട്ടം സംസ്ഥാനത്തിന്റേതാണ് .ഉദാഹരണത്തിന് കേരളം രണ്ടാം ഘട്ടത്തിലെ വിലയിന്മേൽ വിൽപ്പന നികുതിയും അഡിഷണൽ വിൽപ്പന നികുതിയും സെസും പിരിക്കും

എന്നാല്‍ നികുതി ഇനത്തില്‍ വലിയ നഷ്ടമാകും സര്‍ക്കാരുകള്‍ നേരിടേണ്ടി വരിക. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു പക്ഷേ, സെസ് വര്‍ധിപ്പിച്ചേക്കും. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധനവില ഇന്ത്യയിൽ കൂടിയിരിക്കുന്നതിന്റെ പ്രധാന കാരണം ഉയർന്ന നികുതി നിരക്കാണ്

ഇന്ധനങ്ങളുടെ വിൽപ്പന നികുതി മിക്കവാറും സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നികുതി നിശ്ചയിക്കുന്നതിന്റെ അധികാരം വേണ്ടാന്ന് വെച്ച് ജി എസ് ടിയിലേക്ക് മാറാൻ സംസ്ഥാനങ്ങൾ വിസമ്മതിക്കുന്നതിന്റെ കാരണമിതാണ്. ഇതിലെ വരുമാനം ഇല്ലാതായാൽ   സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാക്കുന്നതിന് വഴിയൊരുക്കും

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...