കുട്ടികളിലെ ഉത്കണ്ഠയെ എങ്ങനെ നേരിടാം...?
ചെറിയ കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനാവുകയും തളര്‍ന്നുപോവുകയും ചെയ്യുന്ന സ്വഭാവമാണ് മിക്ക കുട്ടികള്‍ക്കും. പഠിക്കുന്ന പ്രായത്തിലുള്ള കുട്ടികള്‍ പ്രത്യേകിച്ചും പല വിഷയങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്നതായി കാണാറുണ്ട്. ഇത് മിക്ക മാതാപിതാക്കളെയും സമ്മര്‍ദത്തിലാക്കാറുണ്ട്. പലപ്പോഴും കുഞ്ഞുങ്ങളെന്തിനാണ് വിഷമിക്കുന്നതെന്ന് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല. ഏങ്ങനെ കുഞ്ഞുങ്ങളിലെ ഉത്കണ്ഠ തിരിച്ചറിയാമെന്നും ഇതിനെ എങ്ങനെ നേരിടാമെന്നും ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്.
നിങ്ങളുടെ ഇടപെടല്‍ കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാതെയും നോക്കണം. ഇത്തരത്തിലുള്ള കുട്ടികളെ സമീപിക്കുന്നതിന് മുമ്ബ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍.
1. പ്രശ്‌നങ്ങളെ നേരിടാന്‍ പഠിപ്പിക്കുക കുട്ടികളുടെ പ്രശ്‌നങ്ങളെ നിസ്സാരമായി ഒരിക്കലും കാണാതിരിക്കുക ഒപ്പം ഇവയ്ക്ക് താത്കാലികമായ പരിഹാരം നല്‍കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ സമീപമില്ലാത്തപ്പോള്‍ ഇത്തരം അവസ്ഥ വരുമ്ബോള്‍ കുട്ടി ഇതിനെ നേരിടാന്‍ സാധിക്കാതെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട്. ഭാവിയില്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുമ്ബോള്‍ ഇവര്‍ തളര്‍ന്നുപോകാനും സാധ്യതയുണ്ട്.
2. ഭയത്തെ തള്ളിക്കളയരുത് നിസ്സാരകാര്യങ്ങളെയാവാം കുട്ടികള്‍ ഭയപ്പെടുന്നത്. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ ഇതിനെ നിസ്സാരമായി കണ്ടുകൂട. ഒരിക്കലും അച്ഛനമ്മമാര്‍ എന്ന നിലയില്‍ നിങ്ങളുടെ കടമ അവരുടെ ഭയത്തേ ഇല്ലാതാക്കുക എന്നതാണ്. ഇതിനായി കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികള്‍ പ്രശ്‌നങ്ങളെ നേരിട്ട് പഠിക്കട്ടെ.
3. ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങള്‍ തുറന്നുപറയട്ടെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുമായി എല്ലാം കാര്യങ്ങളും പങ്കുവെക്കണമെന്നില്ല. അതിനാല്‍, കുട്ടിയെ ഉത്കണ്ഠപ്പെടുത്തുന്ന വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ഇവ തുറന്നുപറയാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെ യാതൊന്നും ആശങ്കയില്ലാതെ തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം.
4. മറ്റുള്ളവരുടെ മുമ്ബില്‍ വച്ച് കുട്ടിയെ കളിയാക്കരുത് കുട്ടികളുടെ പേടികളെയും ടെന്‍ഷനുകളെയും മറ്റുള്ളവരുടെ മുമ്ബില്‍ വെച്ച് ഇവരെ കളിയാക്കുന്ന വിധത്തില്‍ അവതരിപ്പിക്കരുത്. കുട്ടിക്ക് മറ്റുള്ളവര്‍ ഇതറിയുന്നത് കുറച്ചിലായി തോന്നുന്നുവെങ്കില്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മറ്റൊരാളോട് പറയരുത്.
5. കൂടെയുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്തൂ കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത്, ഏത് പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ കൂടെയുണ്ടാകുമെന്നും കുട്ടിയെ ബോധ്യപ്പെടുത്തേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. കുട്ടിയോടൊപ്പം നിങ്ങളും ടെന്‍ഷനാകുന്നത് കൂടുതല്‍ സങ്കീര്‍ണമാവുകയും ഇത് കുട്ടിയെ പരിഭ്രമത്തിലാക്കാനുമേ സഹായിക്കൂ. അതിനാല്‍ സ്വയം ശാന്തമായിരിക്കാനും ശ്രമിക്കുക.