ലൈസന്‍സ് കിട്ടാന്‍ ഇനി എച്ചും എട്ടും മാത്രം പോരാ; അടിമുടി മാറ്റവുമായി മോട്ടോര്‍ വാഹനവകുപ്പ്
എച്ചും എട്ടും എടുത്താല്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുമെന്ന പ്രതീക്ഷ ഇനി വേണ്ട. പകരം വാഹനത്തെക്കുറിച്ചുള്ള ധാരണയും നിരീക്ഷണപാടവവുമടക്കം വിലയിരുത്തി ലൈസന്‍സ് നല്‍കുന്ന രീതിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കാന്‍ പോകുന്നത്.
കമന്ററി ഡ്രൈവിങ്ങെന്ന പുതിയ രീതി ആവിഷ്‌കരിക്കും. കണ്ണുകളുടെ നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിക്കുന്നതാണ് ഈ രീതി. മുന്നോട്ടോടിക്കുമ്ബോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്തി നിശ്ചിത എണ്ണത്തിലധികം തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും.കണ്ണാടിനോക്കി വാഹനമോടിക്കുന്ന സംവിധാനം വാഹനം നില്‍ക്കുന്നതുവരെയും ക്ലച്ച് ചവിട്ടിയശേഷവും ബ്രേക്ക് ചെയ്യുന്നതുമാറ്റി പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിന് പ്രാധാന്യം നല്‍കുന്നതുമായിരിക്കും പുതിയ രീതി.
ഡ്രൈവിങ് പരിശീലനസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും പരീക്ഷ നടത്തുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇതിനായി ശാസ്ത്രീയപരിശീലനം നല്‍കും. സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം നീളുന്ന വിദഗ്ധപരിശീലനമാണ് നല്‍കുന്നത്.
തിയറിക്കുശേഷം വാഹനത്തിലിരുത്തി ഓരോരുത്തര്‍ക്കും ശാസ്ത്രീയമായി വാഹനമോടിക്കുന്ന രീതി പഠിപ്പിക്കും. പരിശീലനത്തിന് 6000രൂപയാണ് ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍നിന്ന് നല്‍കും. കൊല്ലം ജില്ലയിലെ 20 സ്‌കൂളുകളിലുള്ളവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ മലപ്പുറം ജില്ലക്കാര്‍ക്കാണ് പരിശീലനം.പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ െ്രെഡവിങ് പരിശീലിപ്പിക്കുമ്ബോള്‍ ഇവിടെനിന്ന് നല്‍കുന്ന കടുംനീല ഓവര്‍കോട്ടും ബാഡ്ജും ധരിക്കണം