പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി
പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി
ഒരു വര്‍ഷ കാലാവധിയുള്ള പുക പരിശോധന നിരക്കാണ് വര്‍ദ്ധിപ്പിക്കുന്നത്. കൂടാതെ, പരിശോധന മെഷീനുകളുടെ കാലിബ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. 6 മാസം വരെയാണ് കാലിബ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി നിജപ്പെടുത്തിയിരിക്കുന്നത്.
അസോസിയേഷന്‍ ഓഫ് ഓഥറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരള സംസ്ഥാന ഭാരവാഹികള്‍ സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്ഥാപനങ്ങളുടെ അനുദിന ചിലവില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. ഇതിന് പരിഹാരമായാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. അതേസമയം, ആറുമാസം കാലാവധിയുള്ള വാഹനങ്ങളുടെ പുക പരിശോധന നിരക്ക് ഉയര്‍ത്തിയിട്ടില്ല