ക്ഷേമനിധി നിബന്ധന ഉത്തരവ് സുപ്രീം കോടതി ശരി വെച്ചു
കേരളത്തിലെ വാണിജ്യ വാഹനങ്ങളുടെ നികുതി അടക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നുളള ചില വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതി തളളി. കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട്, കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആക്ട് തുടങ്ങിയവയിലെ ചില വകുപ്പുകളും സുപ്രീം കോടതി ശരി വെച്ചു. വാഹന നികുതി അടക്കാന്‍ ക്ഷേമനിധി വിഹിതം അടച്ചതിന്റെ രസീത് ഹാജരാക്കണമെന്ന 2005 ലെ മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും ശരി വെച്ചു.