ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരെക്കുറിച്ചു നികുതി വകുപ്പ് അന്വേഷിക്കുന്നു
ന്യൂഡൽഹി: സംശയകരമായ സാഹചര്യത്തിൽ വ്യക്തികൾ നടത്തിയ 87,000 നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അവസാനവട്ട വിലയിരുത്തൽ തുടങ്ങി. നോട്ട് നിരോധനത്തിനു ശേഷം നടത്തിയ നിക്ഷേപമാണിത്. ഈ മാസം വിലയിരുത്തൽ പൂർത്തിയാക്കാനാണ് നിർദേശം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.ഇത്തരം വ്യക്തികൾ മുൻപ് നൽകിയ റിട്ടേണുകൾ പരിശോധിച്ച്, നിലവിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ചു പരിശോധന നടത്താനാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിർദേശം നൽകിയിരിക്കുന്നത്.