പണിമുടക്ക് മാറ്റി ; 26നും 27നും ബാങ്കുകള്‍ പ്രവര്‍ത്തിക്കും
പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന സെപ്തംബര്‍ 26, 27 തീയതികളില്‍ ( വ്യാഴം, വെള്ളി ദിവസങ്ങളില്‍ ) നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഓഫീസര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണി മുടക്ക് മാറ്റിയതെന്ന് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണഇമുടക്കിന് ആഹ്വാനം നല്‍കിയത്. കൂടാതെ, ശമ്ബളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.