സംസ്ഥാനത്തെ ലിസ്റ്റഡ് ബാങ്കുകളുടെ മൊത്തം ബിസിനസ് 4.19 ലക്ഷം കോടി രൂപ
രാജ്യം നേരിടുന്ന കടുത്ത മാന്ദ്യത്തിലും സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ മികച്ച മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സംസ്ഥാന ബാങ്കുകളുടെ മൊത്തം ബിസിനസ് സെപ്റ്റംബര്‍ 30 ന് 4,19,360.03 കോടി രൂപയാണ്. 11,627.82 കോടി രൂപയാണ് വര്‍ധന. ഫെഡറല്‍ ബാങ്കാണ് ലാഭവര്‍ധനവില്‍ ഏറ്റവും മുന്നില്‍. 56.63 % ലാഭ വര്‍ധനവും 16.57 % ബിസിനസ് വര്‍ധനവുമാണ് ഫെഡറല്‍ ബാങ്ക് നേടിയിരിക്കുന്നത്.