സപ്തംബര്‍ 26നും 27നും ബാങ്ക് പണിമുടക്ക്
പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രണ്ടു ദിവസത്തെ പണിമുടക്കുമായി ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍. സെപ്റ്റംബര്‍ 26നും 27നുമാണ് സമരം പ്രഖ്യാപിച്ചത്.
ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ ഫെഡറേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഗ്രസ്, നാഷനല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്.
10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ ആഗസ്റ്റ് 30നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.