രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്
കൊച്ചി: രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനമാണ്. 111.1 ലക്ഷം കോടിയാണ് ഇക്കാലയളവില്‍ വായ്പ നല്‍കിയത്. എംഎസ്എംഇ വായ്പ 25.2 ലക്ഷം കോടിയാണ്. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കും, വ്യക്തിഗത സംരംഭങ്ങള്‍ക്കുമായി നല്‍കിയ വായ്പ ഉള്‍പ്പെടെയാണിത്. ഈ രംഗത്തുള്ള കിട്ടാക്കടത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. 2018 ജൂണിലവസാനിച്ച പാദത്തിലെ കിട്ടാക്കടം 20 ശതമാനമായിരുന്നെങ്കില്‍ ഡിസംബറിലിത് 19 ശതമാനമാണ്.
7 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളുടെ കണക്കെടുപ്പിലൂടെയാണ് എംഎസ്എംഇ പള്‍സ് പാദ അവലോകനം നടത്തുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എച്ച്എഫ്‌സികള്‍, സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ വായ്പകളുടെ കൃത്യമായ വിവരങ്ങള്‍ വെച്ച് കണക്കുകള്‍ പുതുക്കാറുമുണ്ട്.