ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ
ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്‍റെ പലിശ.
കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴില്‍മന്ത്രാലയം തീരുമാനത്തെ എതിര്‍ത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു.