ഭവനവായ്പ കൂടാതെ നിങ്ങള്‍ക്ക് ലഭിക്കാവുന്ന വായ്പ്പകള്‍
ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേലുള്ള വായ്പ (പലിശനിരക്ക്: 9-12%)
താരതമ്യേന കുറഞ്ഞ പലിശനിരക്കാണെന്നത് ലൈഫ് ഇന്‍ഷുറന്‍സ് എന്‍ഡോവ്‌മെന്റ് പോളിസികളുടെ ഈടിന്മേലുള്ള വായ്പയെ ആകര്‍ഷകമാക്കുന്നു. എല്‍.ഐ.സി പോളിസികളുടെ സറണ്ടര്‍ വാല്യുവിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഒന്‍പത് ശതമാനമാണ് പലിശ.
ഓഹരികള്‍ ഈടാക്കി വായ്പയെടുക്കാം (പലിശനിരക്ക്: 14%): കൈവശമുള്ള ഓഹരികള്‍ ലാഭത്തിലല്ലെങ്കില്‍ അവ വില്‍ക്കുന്നതിന് പകരം അവ ഈടാക്കി വായ്പയെടുക്കാം. ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കാവുന്ന കാലാവധിയെത്തിയി ല്ലെങ്കില്‍ അത് ഈടാക്കി നിക്ഷേപം നടത്തിയ ബാങ്കില്‍ നിന്നും വായ്പയെടുക്കാവുന്ന താണ്.
സ്വര്‍ണവായ്പ (പലിശനിരക്ക്: 11.75-12.25%): സ്വര്‍ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ താരതമ്യേന ഉയര്‍ന്ന തുക തന്നെ സ്വര്‍ണ പണയ വായ്പയായി എടുക്കാവുന്നതാണ്. കുറഞ്ഞ പ്രോസസിംഗ് ഫീസ് മാത്രമേ സ്വര്‍ണവായ്പയ്ക്കുള്ളൂ.
പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാം: പ്രോവിഡന്റ് ഫണ്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഒരു തവണ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. ഈ കാലയളവ് പൂര്‍ത്തിയായി നാലാമത്തെ വര്‍ഷം പി.പി.എഫ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.
തൊഴിലുടമയില്‍ നിന്ന് വായ്പ: പല കമ്പനികളും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്.
പേഴ്‌സണല്‍ ലോണ്‍ (പലിശനിരക്ക്: 16%): ഈടില്ലാത്ത വായ്പ ആയതിനാല്‍ പേഴ്‌സണല്‍ ലോണുകളുടെ പലിശനിരക്ക് ഉയര്‍ന്നതാണ്.