ആദായനികുതി ഉദ്യോഗസ്ഥർ അയയ്ക്കുന്ന നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ
ആദായനികുതി ഉദ്യോഗസ്ഥർ 142(1),/143(2) എന്നീ വകുപ്പുകൾ പ്രകാരം അയയ്ക്കുന്ന നോട്ടീസുകൾക്ക് നികുതിദായകൻ മറുപടി നല്കേണ്ടതുണ്ട്. അതിനു വീഴ്ച വരുത്തുന്നപക്ഷം 272(എ) വകുപ്പനുസരിച്ച് 10,000 രൂപ വരെയുള്ള പിഴ ചുമത്താവുന്നതാണ്. 142(1) വകുപ്പനുസരിച്ച് ആദായനികുതി ഉദ്യോഗസ്ഥന് നികുതിദായകൻ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അക്കൗണ്ടുകൾക്കും ഡോക്യുമെന്റുകൾക്ക് വേണ്ടിയും നോട്ടീസ് അയയ്ക്കാവുന്നതാണ്.
143(2) അനുസരിച്ച് ബുക്കുകളും ഡോക്യുമെന്റുകളും ഹാജരാക്കുന്നതിനുള്ള നോട്ടീസ് അയയ്ക്കുന്നത് പ്രത്യേക പരിശോധനയ്ക്ക് എടുക്കുന്ന കണക്കുകൾക്കാണ്