ആദായനികുതി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും
ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകളിൽ, മുൻകൊല്ലത്തെ ഫോമുകളിൽ ആവശ്യപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും. ഏതൊക്കെ ഫോമുകൾ ആർക്കൊക്കെ എന്നതിലും മാറ്റമുണ്ട്. കമ്പനികളിൽ ഡയറക്ടർമാരായവരും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരിയുള്ളവരും ലളിതമായ ഐടിആർ–1 സഹജ്, ഐടിആർ–4 സുഗം എന്നീ ഫോമുകൾ നൽകരുതെന്നതു പ്രധാന മാറ്റം.
കള്ളപ്പണം വെളുപ്പിക്കാൻ ‘കടലാസ് കമ്പനികൾ’ സ്ഥാപിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.സംഭാവന നൽകുകയും അതിനു നികുതിയിളവു തേടുകയും ചെയ്യുന്നവർ സംഭാവന സ്വീകരിച്ചവരുടെ പേര്, വിലാസം പാൻ തുടങ്ങിയ വിവരങ്ങളും പണമായി എത്ര നൽകി അല്ലാതെ എത്ര നൽകി എന്നതും രേഖപ്പടുത്തണം.