കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിൽ അഞ്ച് കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയ സംരംഭകര്‍ക്ക് പിന്തുണ നൽകുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ തുടര്‍ നിക്ഷേപം സംബന്ധിച്ച സമ്മേളനം സംഘടിപ്പിക്കുന്നു.

250 സംരംഭകര്‍ പങ്കെടുക്കുന്ന സമ്മേളനം ജൂലൈ 29 തിങ്കള്‍ രാവിലെ 10.15 ന് കൊച്ചിലേ മെറീഡിയനിലെ ഒമാന്‍ ഹാളിൽ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് അടുത്തിടെ നിക്ഷേപം നടത്തിയിട്ടുള്ള വിവിധ ജില്ലകളിൽ നിന്നുള്ള നിക്ഷേപകരുമായി സംവദിക്കുന്നത് ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തങ്ങളുടെ അനുഭവങ്ങളും ഉള്‍ക്കാഴ്ച്ചകളും തുടര്‍ പ്രവര്‍ത്തനങ്ങളും അവര്‍ സമ്മേളനത്തിൽ പങ്ക് വയ്ക്കും നൂതന സംരംഭങ്ങളുടെ അഭിവൃദ്ധിക്ക് പിന്തുണ നൽകുന്ന ശക്തമായ കേരളത്തിന്‍റെ ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുക എന്നതും സമ്മേളനം ഉന്നം വയ്ക്കുന്നു. കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ നയങ്ങളും സുശക്തമായ അടിസ്ഥാന സൗകര്യ വികസനവും ആഗോള വിപണികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതുമെല്ലാം സമ്മേളനം ചര്‍ച്ച ചെയ്യും.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങി കെഎസ്ഐഡിസി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി പ്രത്യേക പ്രഭാഷണം നടത്തും.

കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സിഐഐ-കേരള സ്റ്റേറ്റ് കൗണ്‍സി ചെയര്‍മാന്‍ വിനോദ് മഞ്ഞില, എഫ്ഐസിസിഐ കോ-ചെയര്‍ ദീപക് അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ നിസാറുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടര്‍ ഡോ. കൃപകുമാര്‍ കെ എസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

തുടര്‍ന്ന് നിക്ഷേപകരുമായി മന്ത്രി പി.രാജീവ് ആശയവിനിമയം നടത്തും. അതിന് ശേഷം സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ്, വികെസി ഗ്രൂപ്പ് എംഡിയും കെഎസ്ഐഡിസി ഡയറക്ടറുമായ വികെസി റസാഖ്, പിഎന്‍സി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു, ബിഫ ഡ്രഗ് ലബോറട്ടറീസ് സിഇഒയും എംഡിയുമായ അജയ് ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും നിക്ഷേപകരുമായി സംവദിക്കുകയും ചെയ്യും.

കേരളത്തിന്‍റെ വളര്‍ച്ചയെ അനാവരണം ചെയ്യുന്നതിനൊപ്പം സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും അവയെ സുഗമമാക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഹരികിഷോര്‍ പറഞ്ഞു.

ഉച്ച കഴിഞ്ഞ് നാല് സെഷനുകള്‍ ഉണ്ടാകും. കെഎസ്ഐഡിസിയുടെ സാമ്പത്തിക പദ്ധതികളെ പറ്റി ജനറൽ മാനേജര്‍ ജി. ഉണ്ണികൃഷ്ണനും, വ്യവസായ നയത്തെയും പോത്സാഹന പദ്ധതികളെയും പറ്റി വര്‍ഗീസ് മാലക്കാരനും അവതരണം നടത്തും. വ്യവസായ വാണിജ്യ വകുപ്പിന്‍റെ പദ്ധതികളെയും പിന്തുണയെയും കുറിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷബീര്‍ എം, പ്രേംരാജ് എന്നിവരും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ പറ്റി എംഎസ്എംഇ-ഡിഎഫ്ഒ ജോയിന്‍റ് ഡയറക്ടര്‍ ജി.എസ് പ്രകാശും അവതരണങ്ങള്‍ നടത്തും. തുടര്‍ന്ന് നടക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള മറ്റൊരു സെഷനിൽ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ സംശയങ്ങള്‍ക്ക് മറുപടി നൽകും

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...