ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. ടിഡിഎസ് ഫയല്‍ ചെയ്യാനും ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുമുള്ള തീയതികള്‍ നീട്ടിയിട്ടുണ്ട്.
സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാരുടെ 201819 സാമ്പത്തിക വര്‍ഷത്തിലെ ഉറവിടത്തിലെ നികുതി പിടിക്കല്‍ (ടിഡിഎസ്) പുതിയ 24 ക്യു ഫോറത്തില്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നത് ജൂണ്‍ 30 വരെ നീട്ടി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുള്ള തീയതി ജൂണ്‍ 30 ല്‍ നിന്ന് ജൂലൈ 10 വരെയും നീട്ടി.
നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിനല്‍കാനാണ് സാധ്യത.