റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തിയതിനാൽ വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല.
സി ക്ലാസ്സിലേക്ക് ആണ് ആർ ബി ഐ കേരള ബാങ്കിനെ തരം താഴ്‌ത്തിയിരിക്കുന്നത്.
അതേ സമയം നിലവില്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കുന്നതിനും ആർ ബി ഐ കേരള ബാങ്കിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നബാർഡാണ് കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റി. പുതിയ വായ്പമാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരള ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് ബാങ്ക് കത്ത് അയച്ചിട്ടുണ്ട്.
വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് അയച്ച കത്തില്‍ നിലവില്‍ റിസർവ് ബാങ്കിന്റെ പുതിയ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച് ബാങ്ക് സി ക്ലാസ് പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നും ഈ സാഹചര്യത്തില്‍ 25 ലക്ഷത്തില്‍ കൂടുതല്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കരുത് എന്നും ചൂണ്ടിക്കാണിക്കുന്നു.