കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം : തോമസ്‌ ഐസക്‌

കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം : തോമസ്‌ ഐസക്‌

കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് തോമസ്‌ ഐസക്‌ അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ പേജിലൂടെ അറിയിച്ചു. 

ഫേസ് ബുക്ക്‌ വിവരങ്ങള്‍ ചുവടെ 

കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം. കാനറാ ബാങ്കിന്റെ ബേസിക് ലെൻഡിംഗ് റേറ്റിനെക്കാൾ 0.6 ശതമാനം അധികപലിശയ്ക്കാണ് ഈ തുക യുഡിഎഫ് സർക്കാർ വായ്പയെടുത്തത്. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്ന് വിശദീകരിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. 

ഇത്രയും ദിവസം രമേശ് ചെന്നിത്തലയായിരുന്നല്ലോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത്. ഇനി ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാം. അവയ്ക്കു ജനങ്ങളോടു മറുപടി പറയാനുള്ള ഉത്തരവാദിത്തം കൂടി പ്രതിപക്ഷ നേതാവ് കാണിക്കണം. 

കൊച്ചി മെട്രോയ്ക്കുവേണ്ടി ഫ്രഞ്ച് ഏജൻസിയിൽ നിന്ന് 1.35 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തതിനെക്കുറിച്ചാണല്ലോ പ്രതിപക്ഷ നേതാവ് മേനി നടിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് കിഫ്ബിയുടെ മസാലബോണ്ട് 9.72 ശതമാനം പലിശയ്ക്ക് വിറ്റതിനെതിരെ അദ്ദേഹം രംഗത്തുവന്നത്. എന്നാൽ കൊച്ചി മെട്രോയ്ക്ക് 2014ൽ കാനറാ ബാങ്കിൽ നിന്ന് 1300 കോടി രൂപ വായ്പയെടുത്തതും അതിൻ്റെ പലിശയും അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവെച്ചു. 10.8 ശതമാനമാണ് ആ വായ്പയുടെ പലിശ. ബാങ്കിൻ്റെ അടിസ്ഥാനവായ്പാ നിരക്കിനെക്കാൾ 0.6 ശതമാനം അധികമാണ് ഈ നിരക്ക്. 

സർക്കാർ വായ്പയ്ക്ക് പൊതുമേഖലാ ബാങ്കിൽ നിന്ന് നിലവിലുള്ളതിനേക്കാൾ കൂടിയ നിരക്കിൽ വായ്പ വാങ്ങിയ സാഹചര്യം പ്രതിപക്ഷ നേതാവ് വിശദീകരിക്കണം. ഈ കൊള്ളപ്പലിശയുടെ കമ്മിഷൻ ആർക്കൊക്കെയാണ് ലഭിച്ചത്? ആരൊക്കെയാണ് അതു പങ്കുവെച്ചത്?

ഇതേ കാലയളവിൽ എറണാകുളം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കൊച്ചി മെട്രോ വായ്പയെടുത്തിട്ടുണ്ട്. എസ്ബിഐയുടെ ബേസിക് ലെൻഡിംഗ് റേറ്റിനെക്കാൾ 0.05 ശതമാനം കുറവ് പലിശയ്ക്കാണ് ഇഡിസിയുടെ വായ്പ. വില പേശിയാൽ പലിശ കുറയ്ക്കാൻ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നത്. 

ഏതായാലും ഇതിലൊക്കെ അഴിമതി നടന്നൊന്നും ഞങ്ങൾ ആരോപിക്കുന്നില്ല. സർക്കാരിന് ലോൺ കൊടുക്കുമ്പോൾ പലിശനിരക്ക് കൂട്ടി നിശ്ചയിക്കാൻ കാനറാ ബാങ്ക് കൈക്കൂലി കൊടുക്കുമെന്നൊന്നും ആരോപിക്കാനുള്ള വിഡ്ഢിത്തം എനിക്കില്ല. പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങളിൽ വലിയ ധാരണയില്ലെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ മതി. ഇതേക്കുറിച്ചൊക്കെ വല്ലതും അറിയാവുന്നവരോടു വേണം ഉപദേശം ചോദിക്കാനും.

എന്തുകൊണ്ടാണ് യുഡിഎഫിൻ്റെ കാലത്ത് ഉയർന്ന പലിശയ്ക്ക് വായ്പാ വാങ്ങാൻ കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്കിനെ സമീപിക്കേണ്ടി വന്നത്? 1.3 ശതമാനം പലിശയ്ക്ക് ഫ്രഞ്ച് ഏജൻസി ലോൺ തരുമായിരുന്നല്ലോ. അപ്പോൾ കൊച്ചി മെട്രോ പണിയാൻ വേണ്ട മുഴുവൻ തുകയും അവരിൽ നിന്ന് വാങ്ങാമായിരുന്നില്ലേ?

പറ്റില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം വിദേശ വായ്പകൾ കേന്ദ്രസർക്കാർ വഴിയാണ് റൂട്ടു ചെയ്യുന്നത്. അതിനെ പാസ് ത്രൂ ലോൺ എന്നാണ് പറയുക. കേന്ദ്രസർക്കാർ ബജറ്റിൽ വകകൊള്ളിച്ചാണ് പണം നമുക്കു തരിക. അതിനൊക്കെ പരിധിയുണ്ട്. കേന്ദ്രം തീരുമാനിക്കുന്ന തുക മാത്രമേ നമുക്കു ലോണെടുക്കാൻ കഴിയുകയുള്ളൂ. 
അതുകൊണ്ടാണ് വായ്പയ്ക്ക് കാനറാ ബാങ്കിനെ സമീപിക്കേണ്ടി വന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് അവർ കൊച്ചി മെട്രോയ്ക്ക് വായ്പ നൽകിയതും. അതിലൊന്നും അഴിമതിയുണ്ടെന്നോ ആരെങ്കിലും കമ്മിഷൻ പറ്റിയെന്നോ ഞാൻ ആരോപിക്കുന്നില്ല. 

പക്ഷേ, ഒരു സംശയം അവശേഷിക്കുന്നു. സാധാരണയിലും 0.6 ശതമാനം കൂടിയ നിരക്ക് എങ്ങനെ നിശ്ചയിക്കപ്പെട്ടു? സർക്കാരിൻ്റെ ഭാഗത്തു നിന്ന് പലിശ കുറയ്ക്കാൻ യാതൊരു വിലപേശലും സമ്മർദ്ദവും ഉണ്ടായില്ലെന്നല്ലേ മനസിലാക്കേണ്ടത്? കിഫ്ബിയുടെ പലിശ നിരക്ക് ടെൻഡർ വഴി നിശ്ചയിക്കപ്പെട്ടതാണ്. പക്ഷേ, കാനാറാ ബാങ്കിൻ്റെ വായ്പ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ചർച്ച ചെയ്ത് നിശ്ചയിച്ചതും. കാനറാ ബാങ്ക് വായ്പയിലായിരുന്നില്ലേ, പ്രതിപക്ഷ നേതാവേ പലിശ നിരക്ക് കുറയേണ്ടത്? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല?

അറിയാവുന്ന ആരോടെങ്കിലും ചോദിച്ച്, വ്യക്തമായ വിശദീകരണം രമേശ് ചെന്നിത്തല നൽകുമെന്ന് പ്രതീക്ഷിക്കുന്നു

https://www.facebook.com/thomasisaaq/photos/a.210357065647109/2669297656419692/?type=3&theater

Also Read

2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേളേക്കാള്‍ മൂന്ന് മടങ്ങ് അധികം.

സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം  സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആസ്തിബാദ്ധ്യതകളുള്‍പ്പെട്ട സ്വത്തുവിവരം 20നകം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

Loading...