KSFE യിൽ നിന്നും സർവീസ ടാക്സ് ആയി ഈടാക്കിയ തുക തിരികെ നൽകുന്നു
2012 ജൂലൈ 1 നും 2015 ജൂൺ 15 നുമിടയിൽ KSFE യിൽ നിന്നും ചിട്ടിപ്പണം കൈപ്പറ്റിയവർ സർവീസ് ടാക്സ് ഇനത്തിൽ ഈടാക്കിയ തുക തിരികെ ലഭിക്കാനുള്ള അപേക്ഷ നൽകേണ്ട തിയതി 30.06.2019
ഹൈക്കോടതി വിധി പ്രകാരം പ്രസ്തുത കാലയളവിൽ KSFE സർവീസ് ടാക്സ് ഇനത്തിൽ ഈടാക്കിയ തുക തിരികെ നൽകുന്നു. ഇതിനായി
ചിട്ടി നമ്പർ, ചിറ്റാൾ നമ്പർ, ചിട്ടി തുക കിട്ടിയ തീയതി, ഫോൺ നമ്പർ ആധാർ കാർഡിന്റെ പകർപ്പുമായി ബന്ധപ്പെട്ട KSFE ബ്രാഞ്ചിൽ
30 - 06 - 2019 നുള്ളിൽ അപേക്ഷ സമർപ്പിക്കുക... ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പിയും നൽകിയാൽ സർവീസ് ടാക്സ് ഇനത്തിൽ ഈടാക്കിയ തുക നമുക്ക് റീഫണ്ടായി ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി 2019 ജൂൺ 30 ആണെന്ന കാര്യം KSFE മെമ്പർമാരെ അറിയിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്