ഒരു ലക്ഷം കലാടസു കമ്പനികള്‍ ചാരമായി
ന്യൂഡല്‍ഹി: കൃത്യമായ രേഖകളില്ലാത്ത ഒരു ലക്ഷത്തിലധികം കടലാസു കന്പനികളുടെ അംഗീകാരം റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അനധികൃത ഫണ്ടുകള്‍ കണ്ടെത്തുന്നതിനായി തുടങ്ങിയ നടപടികളുടെ ഭാഗമായാണ് ഇത്തരത്തില്‍ കടലാസു കന്പനികളുടെ അംഗീകാരം ഇല്ലാതാക്കിയത്. കന്പനീസ് ആക്ട് 2013 പ്രകാരം തുടര്‍ച്ചയായ രണ്ടു വര്‍ഷം ബിസിനസ് നടത്തിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കപ്പെടും. ആകെ 2.26 ലക്ഷം കന്പനികളുടെ രജിസ്ട്രേഷന് കന്പനി ആക്ട് പ്രകാരം റദ്ദാക്കപ്പെടുമെന്ന് കന്പനികാര്യ സഹമന്ത്രി പി.പി. ചൗധരി ലോക്സഭയില്‍ പറഞ്ഞു.