നാലാം തവണയും റിപ്പോ നിരക്ക് കുറച്ചു; പലിശ കുറയും
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു.ഇതോടെ 5.75 ശതമാനത്തില്‍നിന്ന് 5.40 ശതമാനമായി റിപ്പോ.0.35 ശതമാനമാണ് ഇത്തവണ കുറച്ചിരിക്കുന്നത്. എന്നാല്‍ റിവേഴ്സ് റിപ്പോ നിരക്കില്‍ കുറവില്ല.
നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.ഈ വര്‍ഷം നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
ഇനി മുതല്‍ ബാങ്കുകള്‍, റിസര്‍വ് ബാങ്കില്‍നിന്ന് കടമെടുക്കുന്ന പണത്തിന് (റിപ്പോ) 5.40 ശതമാനം പലിശ നല്‍കിയാല്‍ മതി. മുമ്ബ് ഇത് 5.75 ശതമാനം ആയിരുന്നു. കഴിഞ്ഞ ഒമ്ബത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് വിലയിരുത്തലുകള്‍.കമ്മിറ്റിയിലെ നാല് അംഗങ്ങളുടെയും വോട്ടോയാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
അതേസമയം, നടപ്പ് സാമ്ബത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നിരക്കിലും റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായാണ് ഇത് കുറച്ചിട്ടുള്ളത്.