ആദായ നികുതി ഇളവ്; നിക്ഷേപത്തിന് ഇനി നാലു ദിനം മാത്രം
ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപത്തിന് (80സി) ഇനി നാലു ദിവസം മാത്രം. ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ടാക്‌സ് സേവിങ് എഫ്ഡി, പിപിഎഫ്, ഇപിഎഫ്, യുലിപ്, ഇന്‍ഷുറന്‍സ് പ്രീമിയം, എന്‍പിഎസ് തുടങ്ങിയവയിലെ നിക്ഷേപത്തിനാണ് ഇതുപ്രകാരം നികുതിയിളവ് ലഭിക്കുക.
മാര്‍ച്ച് 31നോ അതിനുമുമ്പോ നിക്ഷേപം നടത്തിയാല്‍ 2018-19 സാമ്ബത്തിക വര്‍ഷത്തെ നികുതിയിളവിന് പരിഗണിക്കും.
ജൂലായില്‍ റിട്ടേണ്‍ നൽകുമ്പോൾ നിക്ഷേപ വിവരം കാണിച്ചാല്‍ മതി. ആദായ നികുതി കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ റീഫണ്ടായി തിരികെ ലഭിക്കും.