ഒരു കോടി രൂപയുടെ ഉഷസ് ധനസഹായം കരസ്ഥമാക്കി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഡോക്കര്‍ വിഷന്‍

കൊച്ചി: നിര്‍മ്മിത ബുദ്ധി, കമ്പ്യൂട്ടര്‍ വിഷന്‍ എന്നീ സാങ്കേതികവിദ്യയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായ ഡോക്കര്‍ വിഷന് ഉഷസ് പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ ധനസഹായം ലഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പദ്ധതിയില്‍ പെടുത്തി ഐഐടി മദ്രാസിന്‍റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാരിടൈം സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെയാണ് ഈ ധനസഹായം ലഭിച്ചത്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ധനസഹായത്തിന്‍റെ ചെക്ക് ഡോക്കര്‍ വിഷന്‍ സിഇഒ പ്രജിത് നായര്‍ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

തുറമുഖ-കപ്പല്‍ ഗതാഗതത്തില്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിക്കല്‍ ക്യാരക്ടര്‍ റെക്കഗനിഷന്‍ ഏര്‍പ്പെടുത്തിയത് കണക്കിലെടുത്താണ് ധനസഹായം ഡോക്കര്‍ വിഷന് ലഭിച്ചത്. തുറമുഖങ്ങളുടെ പൂര്‍ണമായ ഓട്ടോമേഷന്‍ ഇതിലൂടെ സാധ്യമാകും. കണ്ടെയ്നര്‍ നീക്കം, വാഹനങ്ങള്‍, ഷിപ്പിംഗ് രേഖകള്‍ എന്നിവയെല്ലാം എഐ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.

ഡോക്കര്‍ വിഷന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലാണ് ഉഷസ് ധനസഹായമെന്ന് പ്രജിത് നായര്‍ പറഞ്ഞു. കേവലം സാങ്കേതികവിദ്യയ്ക്ക് മാത്രമല്ല, മാരിടൈം, ലോജിസ്റ്റിക്സ് മേഖലയെ അടിമുടി മാറ്റാനുള്ള ഡോക്കര്‍ വിഷന്‍റെ കാഴ്ചപ്പാടിന്‍റെ അംഗീകാരം കൂടിയാണിത്. ഉത്പന്ന വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഈ ധനസഹായം വളരെയധികം സഹായിക്കും. ആഗോള മാരിടൈം ഭൂപടത്തില്‍ ഇന്ത്യന്‍ നൂതനത്വത്തെ പ്രതിഷ്ഠിക്കാനും ഇതിലൂടെ കഴിയുമെന്നും പ്രജിത് പറഞ്ഞു.

മാരിടൈം സേവനങ്ങളില്‍ എഐ സാങ്കേതികവിദ്യയുടെ സങ്കലനം വര്‍ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ധനസഹായം മുതല്‍ക്കൂട്ടാകുമെന്ന് ഡോക്കര്‍ വിഷന്‍ സിടിഒ ആതിര എം ചൂണ്ടിക്കാട്ടി. ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ മാത്രമല്ല, തുറമുഖ പ്രവര്‍ത്തനങ്ങള്‍, കസ്റ്റംസ്, ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...