വലിയ മാറ്റങ്ങൾ ഉണ്ടാക്കാം - ചെറിയ തിരുത്തലുകളിലൂടെ.
കേരളത്തിന്റെ രക്ഷയ്ക്ക് ആത്മാർത്ഥതയുള്ള ഒരു സർക്കാരിന് ചെയ്യാവുന്ന ചില കാര്യങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കുന്നു. കേരളത്തിലെ ദൃശ്യ അച്ചടി മാധ്യമങ്ങളിൽ സാമ്പത്തിക നികുതി നിയമ രംഗത്ത് സജീവ സാന്നിധ്യമായ അഡ്വക്കേറ്റ് കെ എസ് ഹരിഹരന്റെ ഒരു സ്ഥിരം പംക്തി ഇ ലക്കത്തോടെ ആരംഭിക്കുന്നു.
ഒരു ഡോക്ടറുടെ മകനെ ഒരു ഡോക്ടറാക്കാൻ അച്ഛൻ ശ്രമിക്കുന്നു, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മകനെ സി എ ആക്കാന് ശ്രമിക്കുന്നു, ഒരു വക്കീല് ആയ അച്ഛന് മക്കളെ വക്കീൽ ആക്കാൻ ആഗ്രഹിക്കുന്നു, ഐഎഎസ് കാർ മക്കളെ ഐഎഎസ് ആക്കാന് ആഗ്രഹിക്കുന്നു ഇതു ഒരു പൊതുവായ വിലയിരുത്തലാണ്. എന്നാല് മദ്ധ്യവർത്തികളായ കച്ചവടക്കാർ അല്ലെങ്കിൽ മീഡിയം രീതിയിൽ കച്ചവടം ചെയ്യുന്ന ഒരു ബിസിനസ്സുകാരൻ തന്റെ മകനെയോ മകളെയോ ബിസിനസുകാരൻ ആക്കാൻ താൽപര്യപ്പെടുന്നില്ലയെന്നത് കേരളത്തിൽ യുവാക്കൾ ബിസിനസ് രംഗത്ത് വരാത്തതിന്റെ പ്രധാന കാര്യങ്ങളിലൊന്നാണ്. യുവാക്കള് ഐ റ്റി മേഖലയിലെ വന് അവസരങ്ങൾ അല്ലെങ്കിൽ ആസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില് താല്പര്യം കാണിക്കുന്നത് കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകളും ഇവിടത്തെ സാമൂഹ്യ വ്യവസ്ഥിതിയുടേയും കുറെയേറെ കുഴപ്പങ്ങളാണന്നു പറയേണ്ടിയിരിക്കുന്നു.
സമൂഹത്തിലെ വിവിധ ഘടകങ്ങളിൽ നിന്നും പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കച്ചവടക്കാർക്കു ലഭിക്കുന്ന പലതരത്തിലുള്ള അവഗണന അതിനൊരു കാരണമാണ്. സര്ക്കാരിന്റെ റെവന്യു വരുമാനത്തിന്റെ ഏതാണ്ട് 67 ലധികം ശതമാനം സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പെൻഷൻ തുകയുമായി മാറി പോകുമ്പോൾ റവന്യൂ വരുമാനം കൊണ്ട് കേരളം മുന്നേറില്ല എന്ന സത്യം നാടിൻറെ സാമ്പത്തിക വളർച്ചാ സാധ്യത ഇല്ലാതാക്കുന്നു എന്നത് ഒരു സത്യമല്ലേ ? പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു വരെ ഇ സത്യം അറിയാം. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഇവിടെ നടക്കുന്നില്ല എന്നതും യഥാർഥ്യമല്ലേ?
ഈ അവസരത്തിൽ കച്ചവടം ചെയ്യുന്നവർക്ക് നികുതി വകുപ്പികളിൽ നിന്നും അതേ പോലെയുള്ള മറ്റു വകുപ്പുകളിൽ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ നാൾക്കുനാൾ ഏറിവരുന്നു. കച്ചവടം നിർത്തി പത്ത് വർഷം കഴിഞ്ഞാലും തീരാത്ത നികുതി ബാധ്യത നോട്ടിസുകൾ, കച്ചവടക്കാരായ പിതാക്കൾ സഹിച്ചുകൊണ്ടിരിക്കുന്ന അവരുടെ സമ്മർദ്ദം, ഒരിക്കലും അവസാനിക്കാത്ത ചുവപ്പ് നാടയുടെ കുരുക്ക് ഇതെല്ലാം അനുഭവിച്ചു വരുന്ന അച്ഛന് മകനെ ഉപദേശിക്കുന്നു. മോനെ നി എന്നെപ്പോലെ ഒരു ബിസിനസ്കാരനാകണ്ട. നീ വല്ല ഡോക്ടറോ, വക്കീലോ, സി എ യോ , എൻജിനീയറോ ഒക്കെയാകൂ. ഇ പല്ലവി കേട്ടു വളരുന്ന മക്കൾ എങ്ങനെ ബിസിനസ് തുടങ്ങും. എന്താണ് പോംവഴി.
ബിസിനെസ്സ്കാരും സമൂഹത്തിലെ പ്രധാന കണ്ണികളാണ്. അവർ ഉണ്ടായാലേ സന്ധുലിതമായ സാമ്പത്തികസ്ഥിതി നാട്ടില് ഉണ്ടാവുകയുള്ളൂ അത് നാടിന് അനിവാര്യമാണ് ആയതിനാൽ ബിസിനസ്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള സാമൂഹ്യ അവസ്ഥ ഉണ്ടാക്കാനായി സര്ക്കാര് മുൻകൈയ്യെടുത്തേപറ്റൂ. അല്ലാത്തപക്ഷം ഇവിടെത്തെ യുവാക്കൾ വിദേശങ്ങളിലേക്ക് പാലായനം ചെയ്യുമ്പോൾ ഇ നാടിന്റെ സാധ്യതകളാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് സർക്കാരും സർക്കാർ ഇതര ഏജൻസികളും സമൂഹത്തിലെ ഓരോ ഘടകവും ബുസിനെസ്സുകാരെ തങ്ങളുടെ ഭാഗമാക്കാനും ബുസിനെസ്സുകാരുടെ പരിരക്ഷക്കായി നിലകൊള്ളുവാനും തയ്യാറാകേണ്ടതല്ലേ !
നികുതി, മറ്റു ബിസിനസ് നിയമങ്ങളില് പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ നിയമ ഉപദേശകസ്ഥാപനമായ കെ.എസ് ഹരിഹരന് അസോസിയേറ്റ്സിന്റെ സാരഥിയും കേരള ഹൈക്കോര്ട്ടിലെ അഭിഭാഷകനുമാണ് ലേഖകന്‍. ഫോണ്‍ 9895069926