സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയിലൂടെ
Editorial - Vipinkumar.K.P
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാൺ. ആഗോള തലത്തിൽ സാമ്പത്തിക വളര്ച്ച കുറഞ്ഞുനിൽക്കുകയും ചെയ്യുന്ന ഇസാഹചര്യത്തിൽ സാമ്പത്തിക പുനരുജ്ജീവന നടപടികൾ എത്രയും വേഗം എടുക്കേൺടതുതന്നെയാൺ . കോര്പറേറ്റ് നികുതി കുറച്ചതുള്പ്പെടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊൺട പരിഷ്ക്കരണ നടപടികള്‍ രാജ്യത്ത് നിക്ഷേപം കൊൺടുവരാനും കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും സഹായിക്കുമെന്ന് വിലയിരുത്തുന്നു. അമേരിക്കയും ജര്മനിയും അടക്കമുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാൺ. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാൺ ഇന്ത്യയുള്ളതെന്നും അറിയാൻ കഴിയുന്നത്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാൺ. ജിഎസ്.ടി നിരക്കുകൾ ലളിതമാക്കാനുള്ള നടപടിക്രമങ്ങളും നടക്കുന്നതായിട്ടാൺ അറിയാൻ സാധിക്കുന്നത്. വ്യവസായരംഗം കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിച്ച മാന്ദ്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം ഗുണകരമാകും.
രാജ്യത്ത് നിലനിക്കുന്ന അഴിമതികൾക്ക് ഒരു പരിഹാരം കാണുകയാൺ ആദ്യം ചെയ്യേൺടത്. ഐഎന്‍എക്‌സ് മീഡിയ അഴിമതി, ശാരദ ചിട്ടി തട്ടിപ്പ് ,സഹകരണ ബാങ്കിൽ ആയിരം കോടിയിലേറെ രൂപയുടെ അഴിമതി, നാരദ ഒളിക്യാമറ, കള്ളപ്പണം വെളുപ്പിക്കൽ ഫ്ലാറ്റ് അഴിമതി,പാലം അഴിമതി തുടങ്ങിയ അഴിമതികൾക്ക് ഒരു അറുതി വരുത്തിയാൽ ജനങ്ങൾ കൂടുതൽ നികുതിയിലും മറ്റും താൽപര്യം കാണിച്ചു തുടങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. പ്രത്യക്ഷ നികുതി വകുപ്പിലെ 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കൽ നൽകിയാതായി അറിയുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കാൺ നിര്‍ബന്ധിത വിരമിക്കൽ നൽകിയിരിക്കുന്നത്. നികുതി ഉദ്യോഗസ്ഥരിൽ ചിലര്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും നികുതി ദായകരെ ദ്രോഹിക്കുകയും ചെയ്തിട്ടുൺട്. ചിലപ്പോള്‍ അവ സത്യസന്ധമായ വിലയിരുത്തലുകള്‍ കൊൺടായിരിക്കാം മറ്റ് ചിലപ്പോള്‍ ചെറിയ നിയമ ലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കിക്കൊൺടായിരിക്കാമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
നികുതി റിട്ടേൺ കൂടുതൽ സുതാര്യമാക്കുമെന്നും, സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉൺടാകില്ലയെന്നുമൊക്കെ വാർത്തകൾ കാണുന്നു. ആദായനികുതി വകുപ്പിൻ്റെ പ്രവര്ത്തനം കേന്ദ്രീകൃത രീതിയിലാക്കുമെന്നും കൂടാതെ എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തിൽനിന്നായിരിക്കും ഉൺടാവുകയെന്നും അറിയാൻ സാധിക്കുന്നു . കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള നീക്കം ഉൺടാകണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നീങ്ങാൻ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കൾ സന്നദ്ധരാകണം.കേരളത്തിലെ വ്യവസായങ്ങളുടെ ദുസ്ഥിതി എല്ലാവർക്കും ബോധ്യമുള്ളതാൺ. ഒട്ടുമിക്ക വ്യവസായശാലകളും പ്രതിസന്ധിയിലാൺ. ശതകോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചശേഷം അവയ്ക്കു ബജറ്റിൽ വകകൊള്ളിക്കുന്നതു നാമമാത്ര തുക. അടിത്തറപോലും ആകാതെ പദ്ധതികൾ വായുവിൽ ഒഴുകിനടക്കുകയാണു പതിവ്.
കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതിനാൽ സർക്കാരുകൾക്കു പ്രഖ്യാപനങ്ങളും പഴിചാരലുമായി കാലാവധികൾ പൂർത്തിയാക്കാം. പഴിചാരൽതന്നെ നമ്മുടെ രാഷ്ട്രീയവും ഭരണവുമെല്ലാം. ആർക്കുമില്ല ഉത്തരവാദിത്വം. ഉത്തരവാദിത്വമെല്ലാം ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവയ്ക്കാനാവുമോ? രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉത്തരവാദിത്വബോധമുള്ളവരാകണം. ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ ഭരണാധികാരികൾക്കു കഴിയണം. എങ്കിലേ വ്യവസായവികസനമെന്നല്ല, ഏതു വികസനവും വരൂ.
കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികൾ വഴി ധനക്കമ്മി വർധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കോർപറേറ്റ് നികുതി കുറച്ചതിനു പിന്നാലെ വ്യക്തികളുടെ ആദായനികുതി സ്ലാബുകളിലും കുറവു വരുത്തിയേക്കും എന്ന് വ്യാപകമായ പ്രതീക്ഷയുൺട്. നികുതി ഇളവു വഴി വളർച്ച കൂടുമെന്നും വ്യവസായ നിക്ഷേപം വർധിക്കുമെന്നും തൊഴിൽ സാധ്യത ഉയരുമെന്നും അതുവഴി കൂടുതൽ വരുമാനം വിപണിയിലേക്ക് എത്തുമെന്നുമുള്ള കണക്കുകൂട്ടലിലാൺ ഈ നടപടികൾ. സാമ്പത്തികമാന്ദ്യം കുറയുന്നുവെന്നും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നും തിരിച്ചറിയാനുള്ള മുഖ്യസൂചന ഉപഭോഗം കൂടുന്നു എന്നതുതന്നെയാൺ. അതു നടക്കണമെങ്കിൽ തൊഴിൽ അവസരങ്ങൾ കൂടണം. നിർമാണമേഖലയിൽ കൂടുതൽ പ്രവർത്തനം നടക്കണം. സർക്കാർ തന്നെ അടിസ്ഥാനമേഖലയ്ക്കായി കൂടുതൽ പണം മുടക്കാൻ മുന്നോട്ടുവരണം.