പ്രമുഖ പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡൻ്റും പ്രമുഖ നികുതി ഉപദേശകനുമായ വി അനിരുദ്ധന്റെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പോരാട്ടം വിജയം കണ്ടു.
വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ അങ്കണത്തിലെ തീപിടുത്ത സാധ്യതയുള്ള കരിയില കൂമ്പാരവും പ്ലാസ്റ്റിക്ക് വസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുമെന്ന് തലപിള്ളി തഹസിൽദാരും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ ശ്രീ MC അനുപമൻ സമരക്കാർക്ക് ഉറപ്പ് നൽകി.
സിവിൽ സ്റ്റേഷൻ അണത്തിലെ അഗ്നിബാധ സാധ്യതയുള്ള പാഴ് വസ്തുക്കളും കരിയില മലകളും നീക്കം ചെയ്യണമെന്നാവശ്യപെട്ടു കൊണ്ട് ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡൻ്റും പ്രമുഖ നികുതി ഉപദേശകനുമായ ശ്രീ വി.അനിരുദ്ധന്റെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം നടത്തിയിരുന്നു.
സമര വിവരമറിഞ്ഞ് തലപ്പിള്ളി തഹസിദാർ MC അനുപമൻ , ഡെപ്പൂട്ടി തഹസിൽദാർ A. അജിത്ത് എന്നിവർ സമരവേദിയിലെത്തുകയും സമരക്കാരോടൊപ്പം അപകട സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.
അടിയന്തിരമായി എസ്റ്റേറ്റ് കമ്മിറ്റി വിളിക്കുമെന്നും നഗരസഭക്കും സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകൾക്കും ഇന്ന് തന്നെ കത്ത് നൽകുമെന്നും, വരുന്ന തൊട്ടടുത്ത പ്രവർത്തി ദിനങ്ങളിൽ പ്രശ്ന പരിഹാരം കണുമെന്നും സമരക്കാർക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
ജനനി പ്രവർത്തകരായ സുമേഷ് അരയംപറമ്പിൽ , TS അബ്രഹാം, വിൻസെന്റ്, സിജോ ജോസ് ,അമീർ , സുബ്രഹ്മണ്യൻ എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.
സമരത്തിന് ശേഷം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനനി പ്രവർത്തകർ തഹസീൽദാർക്ക് നിവേദനം സമർപ്പിച്ചു.