എറണാകുളം പിറവത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കൊച്ചി: എറണാകുളം പിറവത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എട്ട് ഹോട്ടലുകൾ പൂട്ടിച്ചു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഹോട്ടലുകൾ പൂട്ടിയത്. പിറവം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
രാവിലെ തുടങ്ങിയ പരിശോധനയിൽ 20 ഹോട്ടലുകളാണ് പരിശോധനാവിധേയമാക്കിയത്. ഇതിൽ എട്ട് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഇറച്ചിയും എണ്ണയും പാകം ചെയ്ത ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തത്.