സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
നിർഭയ സെല്ലിനു കീഴിൽ കോട്ടയത്ത് അതിജീവിതരായ പെൺകുട്ടികൾക്കായുള്ള എൻട്രി ഹോമിന്റെ നടത്തിപ്പിന് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊപ്പോസൽ ജനുവരി 6നകം സംസ്ഥാന കോഓർഡിനേറ്റർ, നിർഭയസെൽ, ഹൗസ് നമ്പർ.40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.wcd.kerala.gov.in, ഫോൺ: 0471 2331059