തൃശ്ശൂരിൽ മരുന്നുവില്‍പനയ്ക്കും നിര്‍മാണത്തിനുമുള്ള ലൈസന്‍സ് അനുവദിക്കുന്നതു പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്
തൃശ്ശൂരിൽ മരുന്നുവില്‍പനയ്ക്കും നിര്‍മാണത്തിനുമുള്ള ലൈസന്‍സ് അനുവദിക്കുന്നതു പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഒക്ടോബർ ഒന്ന് മുതൽ ജില്ലയിൽ നിലവിൽ വന്നു. മെഡിക്കല്‍ ഷോപ്പുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നത് ഓണ്‍ലൈനാക്കുന്ന കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ജില്ലയിൽ ഇതു നടപ്പാക്കുന്നത്.
ഓണ്‍ലൈന്‍ നാഷനല്‍ ഡ്രഗ്‌സ് ലൈസന്‍സിങ് പോര്‍ട്ടല്‍ ( ഒഎന്‍ഡിഎല്‍എസ്) വഴിയാണ് രാജ്യത്തു മെഡിക്കല്‍ ഷോപ്പുകളുടെ മൊത്ത ചില്ലറ വില്‍പനയ്ക്കും മരുന്നു നിര്‍മാണത്തിനും ലൈസന്‍സ് ഇപ്പോൾ ലഭ്യമാക്കുന്നത്. ജില്ലയിലെ ഡ്രഗ് ഇൻസ്‌പെക്ടർമാർ സജ്ജീകരണങ്ങൾ കണ്ട ശേഷം ലൈസൻസ് ലഭ്യമാക്കും. ലൈസൻസ് കാലാവധി അഞ്ചു വർഷത്തേക്കാണ്.
മരുന്നുനിര്‍മ്മാണ ശാലകള്‍ക്കുള്ള ലൈസൻസിങ്ങും ബ്ലഡ് ബാങ്ക് നിർമാണത്തിനുള്ള അപേക്ഷകളും സ്വീകരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ഉടൻ സജ്ജമാകും.