ബദൽ ഉൽപ്പന്ന ഡിജിറ്റൽ ഡയറക്ടറി
പ്ലാസ്റ്റിക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ ജില്ലയിലെ ബദൽ ഉൽപ്പന്ന നിർമ്മാതക്കളുടെയും ഹോൾസെയിൽ വിതരണക്കാരുടെയും ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കുന്നു. വിവിധ തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, പാള പ്ലെയ്റ്റ്, പാള സ്പൂൺ, സ്റ്റീൽ പാത്രങ്ങൾ, സെറാമിക് പാത്രങ്ങൾ, ഫൈബർ പാത്രങ്ങൾ, കടലാസ് പേന, ബാംബു മാറ്റ്‌സ്, ചണം ബാഗുകൾ, കാർഡ് ബോർഡ് ഉൽപ്പന്നങ്ങൾ, മൺ ഗ്ലാസുകൾ, മൺ പാത്രങ്ങൾ, മുള കൊട്ടകൾ, മര കൈയിലുകൾ തുടങ്ങിയവ നിർമ്മിക്കുന്നതോ മൊത്ത വിതരണം നടത്തുന്നതോ ആയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കുന്നത്. താൽപര്യമുള്ളവർ സ്ഥാപനങ്ങളുടെ പേര്, ഉൽപ്പന്നത്തിന്റെ പേര്, മേൽവിലാസം, വെബ്‌സൈറ്റ് വിലാസം, സ്ഥാപനത്തിന്റെ ഫോൺ നമ്പർ, എന്നിവ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർക്ക് [email protected] എന്ന ഇ മെയിലിൽ അയക്കണം. ഫോൺ: 8129218246, 9188120335.