പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന(പിഎം-എസ് വൈഎം); പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നൽകുന്ന പദ്ധതി
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമാകുന്നു . പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന(പിഎം-എസ് വൈഎം) എന്നാണ് പദ്ധതിയുടെ പേര്.
അഞ്ച് വര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ 10 കോടി ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ഇത് വഴി നേടാം. തൊഴിലാളികള്‍ക്ക് 60 വയസ്സാകുമ്ബോള്‍ പെന്‍ഷന്‍ ലഭ്യമാകും .
പ്രതിമാസം 15,000 അല്ലെങ്കില്‍ അതിന് താഴെയുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക . പദ്ധതിയില്‍ ചേരുവാന്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം .
പദ്ധതിയില്‍ ചേരുവാന്‍ എന്‍.പി.എസ് , ഇ.എസ്.ഐ , ഇ.പി.എഫ് എന്നിങ്ങനെയുള്ള പദ്ധതിയില്‍ അംഗമായവരോ ആദായനികുതി അടയ്ക്കുന്നവരോയായിരിക്കരുത് .
- ഒരാള്‍ക്ക് 60 വയസ്സാവുന്ന കാലം മുതല്‍ 3000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ ആരംഭിക്കും . വരിക്കാരന്‍ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പദ്ധതി തുടങ്ങാം.
- കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ രീതിയിലാണ് പ്രവര്‍ത്തനം. 50 ശതമാനം വിഹിതം സര്‍ക്കാര്‍ നല്‍കും .
- പദ്ധതിയില്‍ നിന്നും പിന്മാറുവാന്‍ സാധിക്കുന്നതാണ് . പത്ത് വര്‍ഷത്തിന് മുന്‍പാണ് പിന്മാറുകയെങ്കില്‍ അടച്ച തുക മാത്രമാണ് ലഭിക്കുക . അതിനോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭ്യമാകും .
- 18 വയസ്സുള്ള ഒരു വ്യക്തിക്ക് പദ്ധതിയില്‍ ചേരുവാന്‍ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടാതായി വരിക . സര്‍ക്കാര്‍ സമാനമായ തുക അതോടൊപ്പം നിക്ഷേപം നടത്തും .
- പ്രായം വ്യത്യാസപ്പെടുന്നതിനുസരിച്ച് അടക്കേണ്ട തുകയിലും വര്‍ദ്ധനവുണ്ടാകും .
- അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററില്‍ ചെന്നാല്‍ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും അതിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് , ജന്‍ധന്‍ അക്കൗണ്ട് , ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്.