ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തിലെ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ഉടൻ തൊഴിൽ ഉടമയെക്കൊണ്ട് ഇ. എസ്. ഐ. യിൽ രജിസ്റർ ചെയ്യിച്ച് ഐഡന്റിറ്റി സര്ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങുക. രജിസ്റർ ചെയ്ത ദിവസം മുതൽ ചികിത്സാുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.
രാജ്യത്ത് എവിടെയും എപ്പോഴും ഇ. എസ്. ഐ. യുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് (പഹ്ചാന്‍ കാര്‍ഡ്) നിങ്ങളെ സഹായിക്കുന്നു. പഹ്ചാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ അടുത്തുള്ള ഇ. എസ്. ഐ. ഓഫീസുമായി ബന്ധപ്പെടുക. ആനുകൂല്യങ്ങൾ ലഭ്യമാക്കുവാന്‍ പഹ്ചാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ സൌകര്യാര്‍ത്ഥം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ബാങ്കുകള്‍ വഴി മാത്രം ലഭ്യമാക്കുന്നു. ഇതിനായി എല്ലാ തൊഴിലാളികള്‍ക്കും ബാങ്കില്‍ അക്കൌണ്ട് തുടങ്ങുവാനുള്ള (സീറോ ബാലന്‍സ് അക്കൌണ്ട് ഉള്‍പ്പെടെ) സഹായങ്ങളും സൌകര്യങ്ങളും ഇ. എസ്. ഐ. സി. ബ്രാഞ്ച് ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ അവരുടെ ബാങ്ക് അക്കൌണ്ട് നമ്പർ എന്നിവ ബ്രാഞ്ച് ഓഫീസുകളില്‍ അറിയിക്കുക.
ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഇ. എസ്. ഐ. ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും സൌജന്യമായി ചികിത്സ ലഭിക്കുന്നു. കൂടാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിന് പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് നിബന്ധകള്‍ക്കു വിധേയമായി റഫറല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചികിത്സകര്‍ക്കുള്ള മുഴുവന്‍ ചിലവും ഇ. എസ്. ഐ. കോര്‍പ്പറേഷന്‍ വഹിക്കുന്നതാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ള ഇന്‍ഷുര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് ഇ. എസ്. ഐ. ആശുപത്രി സൂപ്രണ്ടിന്റെ റഫറന്‍സിന് വിധേയമായി, ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ആശുപത്രിയില്‍ ചികിത്സക്കായി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇ. എസ്. ഐ. ആശുപത്രികള്‍, ഇ. എസ്. ഐ. ഡിസ്പെന്‍സറിയില്‍ നിന്നും 25 കിലോമീറ്ററില്‍ കൂടുതല്‍ അകലെയാണെങ്കില്‍, ഗുണഭോക്താവിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാസൌകര്യം ആവശ്യം വരുന്ന ഘട്ടത്തില്‍, ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ക്ക് മേല്‍പ്പറഞ്ഞ പട്ടികയിലുള്ള ആശുപത്രികളിലേക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്കായി നേരിട്ട് റഫര്‍ ചെയ്യാവുന്നതാണ്.
നിബന്ധകള്‍ (സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ്) ഇന്‍ഷുര്‍ ചെയ്ത ദിവസം മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ചികിത്സാ ആുകൂല്യങ്ങള്‍ ലഭ്യമാണ്.