മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേക്ക് മാറുന്നു; ഏപ്രില്‍ മുതല്‍ ലൈഫ് ഇന്ഷുറന്സ് പ്രീമിയത്തില്‍ കുറവ് വരും
ഏപ്രില്‍ മാസം മുതല്‍ ലൈഫ് ഇന്ഷുറന്സ് പ്രീമിയത്തില്‍ കുറവ് വരും . പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേക്ക് മാറുന്നതിനാലാണ് ഇത് . 22 നും 50 നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് മാറ്റം വരുക.
ഇതുവരെ 2006-08 റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത് . ഇനി 2012-2014 മോര്‍ട്ടാലിറ്റി റേറ്റ് ആണ് പുതിയതായി പരിഗണിക്കുനത് . പുതിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം നാല് മുതല്‍ ആറു വരെ കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
അതെ സമയം പ്രായമേറിയവരുടെ പ്രീമിയത്തില്‍ വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട് . 82 നും 105 നും ഇടയില്‍ പ്രായമുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ദ്ധിച്ചതിനാലാണ് ഇത് . 3-21 ശതമാനമായിരിക്കും ഈ വിഭാഗത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ്. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് വളരെ കുറച്ചു പ്ലാനുകള്‍ മാത്രമാണ് നിലവിലുള്ളത് . അത് കൊണ്ട് തന്നെ ഇത് വലിയ തോതില്‍ ബാധിക്കപ്പെടില്ല എന്നാണു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഗദ്ധരുടെ വിലയിരുത്തല്‍