പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള ഇൻഷുറൻസുകൾ.
പ്രകൃതിദുരന്തങ്ങളിൽ നിന്നും വീടിനും സ്വത്തിനും വരുന്ന നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നതാണ് പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള ഇൻഷുറൻസുകൾ. ഇന്ത്യയിൽ ഹോം ഇൻഷുറൻസിന് പ്രാധാന്യം കൊടുക്കുന്നവർ വളരെ കുറവാണ്. ഭൂകമ്പം, മിന്നൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, കൊടുങ്കാറ്റ്, തീ, മരം വീഴൽ, പൊട്ടിത്തെറികൾ എന്നിവയെല്ലാം ഹോം ഇൻഷുറൻസിൽ ഉൾപ്പെടും.
ഒരു തീപിടുത്തമോ വെള്ളപ്പൊക്കമോ വീടിനോ കെട്ടിടത്തിനോ മാത്രമല്ല തകരാറുണ്ടാക്കുന്നത്. കെട്ടിടത്തിന്റെയും വീടിന്റെയും ഉള്ളിലുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളെയെല്ലാം അത് ബാധിക്കും. അതുകൊണ്ട് തന്നെ വീടിനും കെട്ടിടത്തിനുമൊപ്പം അവയ്ക്കുള്ളിലുള്ള വസ്തുക്കളെയും ഇൻഷുർ ചെയ്യേണ്ടതാണ്. ഇങ്ങനെ നഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയെ ആ വിവരം അറിയിക്കാൻ മിക്ക കമ്പനികളും ഒരു നിശ്ചിത സമയപരിധി വെച്ചിട്ടുണ്ട്. സാധാരണയായി ഏഴ് മുതൽ പതിനഞ്ചു ദിവസം വരെയാണ് സമയപരിധി. കമ്പനികളെ നഷ്ടം നേരിട്ട് അറിയിക്കാൻ പറ്റിയ സാഹചര്യമല്ലെങ്കിൽ ഫോൺ വഴിയെങ്കിലും അറിയിക്കണം. അല്ലെങ്കിൽ എസ്എംഎസ്, ഇമെയിൽ എന്നീ മാർഗങ്ങളിലൂടെയും അറിയിക്കാം.