എന്താണ് ഇൻഷുറൻസ്?
ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു. മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്. അതേസമയം ഇൻഷ്വറൻസ്, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗ്ഗമാണ് ഇൻഷുറൻസ്.
ഓരോ വ്യക്തിയും വ്യാപാരസ്ഥാപനങ്ങളും പലതരത്തിലുള്ള അപകടസാധ്യതകൾ നേരിടുന്നുണ്ട്. മനുഷ്യജീവിതത്തിന് മരണം അംഗഭംഗം തുടങ്ങിയ പല അപകടസാധ്യതകൾ ഉണ്ട്. വസ്തുക്കൾക്ക് തീപിടുത്തം മെഡിക്കൽ പ്രകൃതിദുരന്തങ്ങൾ വിതയ്ക്കുന്ന നാശം തുടങ്ങിയ പലതരം നഷ്ട സാധ്യതകൾ സംഭവിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ചാൽ വ്യക്തികൾക്ക് സ്ഥാപനങ്ങൾക്ക് ഒക്കെ വലിയ നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള അനിശ്ചിതത്വത്തിൽ നിന്നും ഉണ്ടാകുന്ന നഷ്ടങ്ങളെ കുറയ്ക്കാൻ ഇൻഷുറൻസ് ആവശ്യമാണ്. രണ്ടു കക്ഷികൾ തമ്മിലുള്ള ഉടമ്പടിയാണ് ഇൻഷുറൻസ്. ഒരു കക്ഷിയുടെ നഷ്ടം നികത്താംഎന്ന് പ്രീമിയം എന്ന് വിളിക്കുന്ന കുറച്ചു തുകയുടെ അടിസ്ഥാനത്തിൽ മറ്റേ കക്ഷി സമ്മതിക്കുന്ന രണ്ടു കക്ഷികൾ തമ്മിലുള്ള കരാറാണ് ഇൻഷുറൻസ്. ബിസിനസിലെ അനിശ്ചിതത്വത്തെ ഇല്ലാതാക്കാൻ ഇൻഷുറൻസ് കഴിയില്ല എങ്കിലും നഷ്ടമുണ്ടായാൽ അത് പരിഹാരമായി പണം നൽകാൻ കഴിയും അത്തരം ഒരു ഉറപ്പ് ഇൻഷുറൻസ് നൽകുന്നതിന് അയാളിൽ നിന്നും ഒരു പ്രീമിയം ഈടാക്കുന്നു. നഷ്ട സാധ്യതകളിൽ ഇൻഷുറൻസ് സംരക്ഷണം നൽകുന്നു.
മനുഷ്യരുടേയോ ജന്തുക്കളുടേയോ ജീവൻ, ആരോഗ്യം കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു. ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്. ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ. പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല. പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.
ഇൻഷുറൻസുകളെ പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു;
ലൈഫ് ഇൻഷുറൻസ്
വ്യക്തികളാണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്.
നോൺ ലൈഫ് ഇൻഷുറൻസ്
ഏതെങ്കിലും വസ്തുക്കളോ ആസ്തികളോ ആണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്. വിവിധ തരത്തിലുള്ള നോൺ ലൈഫ് ഇൻഷുറൻസുകൾ താഴെപ്പറയുന്നവയാണ്;
മറൈൻ ഇൻഷുറൻസ്
അഗ്നി ഇൻഷുറൻസ്
മോട്ടോർ വാഹന ഇൻഷുറൻസ്
വിള ഇൻഷുറൻസ്
കന്നുകാലി ഇൻഷുറൻസ്, തുടങ്ങിയവ
ലൈഫ് ഇൻഷുറൻസ് എന്നാൽ എന്ത്?
ഒരു മനുഷ്യന്റെ ജീവിതം അനിശ്ചിതം ആണ്. അത് പലതരത്തിലുള്ള അപകടങ്ങൾക്ക് ഇരയാകാം. വളരെ നേരത്തെ മരിക്കുകയോ വളരെക്കാലം ജീവിക്കുകയോ ചെയ്യാം. അകാല മരണം സംഭവിച്ചാൽ കുടുംബത്തിന് നഷ്ടപരിഹാരം കമ്പനി നൽകുന്നതാണ്. അല്ലാത്തപക്ഷം വരുമാനമാർഗം പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പരിഹാരമായി പണംനൽകി കൊണ്ടിരിക്കും. ഇതിനാൽ വ്യക്തികൾ ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷ തേടുകയും ലൈഫ് ഇൻഷുറൻസ് കമ്പനികൾ ആ സുരക്ഷാ വാഗ്ദാനം നൽകുകയും ചെയ്യുന്നു. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ നേരിടാൻ വേണ്ടിയാണ് ലൈഫ് ഇൻഷുറൻസ് ആരംഭിക്കുന്നത്. എന്നാൽ ക്രമേണ ലൈഫ് ഇൻഷുറൻസ് പരിധി വികസിക്കുകയും വ്യക്തികളുടെ ആവശ്യങ്ങൾക്കനുസരിച്ച് പലതരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ നിലവിൽ വരികയും ചെയ്തു. ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, കാർഷിക ഇൻഷുറൻസ്, അംഗഭംഗം ഇൻഷുറൻസ് തുടങ്ങിയവയാണ് ഉദാഹരണങ്ങൾ. ലൈഫ് ഇൻഷുറൻസ് ഒരു കരാറാണ്. ഇതനുസരിച്ച് ഇൻഷുർ ചെയ്യുന്ന ആളുടെ മരണത്തിലേക്ക് കാലാവധി പൂർത്തിയാകുമ്പോൾ ഇൻഷുറൻസ് തുക നൽകുമെന്നുള്ളതാണ് കരാർ.
ഡബിൾ ഇൻഷുറൻസ് എന്നാൽ എന്ത്?
ഒരു വസ്തു തന്നെ നഷ്ടപരിഹാരത്തിനായി ഒന്നിൽ കൂടുതൽ പോളിസികൾ എടുക്കുന്നതാണ് ഡബിൾ ഇൻഷുറൻസ് എന്ന് പറയുന്നത്. പൊതുവേ ഡബിൾ ഇൻഷുറൻസിന് വിലക്ക് ഉണ്ടാവാറില്ല. എന്നാൽ എന്തെങ്കിലും അപകടം കൊണ്ട് നഷ്ടമുണ്ടായാൽ യഥാർത്ഥ നഷ്ടത്തിൽ കൂടുതൽ നഷ്ടപരിഹാരം ഉടമയ്ക്ക് ഒരിക്കലും കിട്ടില്ല. അതേസമയം ഇത് ലൈഫ് ഇൻഷുറൻസ് ബാധകമാവില്ല. മരിച്ച ഓരോ പോളിസി യുടെയും തുക നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥൻ ആയിരിക്കും, ഉദാഹരണമായി ഒരാൾ അഞ്ചു കോടി വിലമതിക്കുന്ന തന്റെ ഫാക്ടറി 2 ഇൻഷുറൻസ് കമ്പനികളിൽ ഇൻഷൂർ ചെയ്തു എന്നിരിക്കട്ടെ x എന്ന ഇൻഷുറൻസ് കമ്പനിയിൽ 4 കോടി രൂപയും y എന്ന ഇൻഷുറൻസ് കമ്പനിയിൽ മൂന്നു കോടി രൂപയുമാണ് ഇൻഷ്വർ ചെയ്തത്. ഇത് ഡബിൾ ഇൻഷുറൻസിന് ഉദാഹരണമാണ്
ഫയർ ഇൻഷുറൻസ് എന്താണ്?
അഗ്നിബാധ മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കാനോ പരിഹരിക്കാനോ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. ബിസിനസ് സംരംഭങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് അഗ്നി ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്. അഗ്നിബാധയിൽ നിന്നുള്ള നഷ്ടബാദ്ധ്യത ഒഴിവാക്കുന്നതിന് പല സമ്പ്രദായങ്ങൾ നിലവിലുണ്ട്.
അഗ്നിബാധ ഉണ്ടാകുന്നതും പടർന്നുപിടിക്കുന്നതും തടയുക.
അഗ്നിബാധയിൽനിന്നുള്ള നഷ്ടം സഹിക്കത്തക്കവണ്ണം സ്വത്തുടമ സ്വയം ഇൻഷുറൻസ് (self insurance) ഏർപ്പെടുത്തുക.
അഗ്നിബാധകൊണ്ടുനേരിടുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്കുന്ന ഒരാളിന്റെയോ കമ്പനിയുടെയോ ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറർ (Insurer) പ്രീമിയം അടച്ച് ഏർപ്പെടുക.
വലിയ കമ്പനികൾക്കോ അനേകം സ്ഥാപനങ്ങൾ സ്വന്തമായുള്ള ഒരു വ്യക്തിക്കോ മാത്രമേ സ്വയം ഇൻഷുറൻസ് ഏർപ്പെടുത്താൻ കഴിയൂ. അനേകം സ്ഥാപനങ്ങളുള്ളതുകൊണ്ട്, അഗ്നിബാധമൂലം ഒരു സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം മറ്റുള്ളവയിലെ ലാഭംകൊണ്ടു നികത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീമിയം അടച്ചുകൊണ്ടുള്ള ഇൻഷുറൻസാണ് ഇന്ന് പ്രചാരത്തിലുള്ളത്.
എന്താണ് മറൈൻ ഇൻഷുറൻസ്?
സമുദ്രത്തിൽ വച്ച് ഉണ്ടാകുന്ന നഷ്ടങ്ങളിൽ അതിന്റെ വ്യാപ്തിയും രീതിയും അനുസരിച്ച് നിശ്ചിത തുക നഷ്ടപരിഹാരമായി നൽകാമെന്ന് ഇൻഷുറൻസ് എടുക്കുന്ന ആളിന് ഇൻഷുറൻസ് നൽകിയ ആൾ കൊടുക്കുന്ന ഉറപ്പാണ് മറൈൻ ഇൻഷുറൻസ്. നഷ്ടം വരുമ്പോൾ ഇൻഷുറൻസിൽ താല്പര്യം ഉണ്ടായിരിക്കണം പോളിസി എടുക്കുമ്പോൾ ആ താല്പര്യം ഉണ്ടാകണം എന്നില്ല. ഇതൊരു നഷ്ടപരിഹാരമാണ്. ഇൻഷ്വർ ചെയ്ത ആളിനെ കപ്പലിനെ യോ കമ്പോളവില അവകാശപ്പെടാവുന്നതാണ്. ഒരു വർഷത്തേക്ക് യാത്ര കാലാവധി ലേക്കോ അല്ലെങ്കിൽ രണ്ടിലേക്കു നീണ്ടുനിൽക്കുന്നു. മറൈൻ ഇൻഷുറൻസിൽ കാലാവധിക്ക് മുമ്പ് സറണ്ടർ ആനുകൂല്യം ലഭിക്കുന്നതല്ല. കപ്പലിന്റെയോ ചരക്കിന്റെയോ കമ്പോളവില ആയിരിക്കും പോളിസിയുടെ മൂല്യം. നഷ്ടസാധ്യത ഉറപ്പില്ലാത്തതിനാൽ നഷ്ടപരിഹാരം സാധ്യതയുമില്ല. അതുകൊണ്ടുതന്നെ മറൈൻ ഇൻഷുറൻസ് എന്നുവച്ചാൽ സമുദ്രത്തിൽ വെച്ചു ഉണ്ടാകുന്ന അപകടങ്ങളിൽനിന്നും എന്തെങ്കിലും പ്രോപ്പർട്ടി നശിക്കുകയോ എന്തെങ്കിലും ചെയ്താൽ ആ നഷ്ടം നികത്താനായി കിട്ടുന്ന തുകയാണ് മറൈൻ ഇൻഷുറൻസ് എന്ന് പറയുന്നത്.
എന്താണ് വാഹന ഇൻഷുറൻസ് ?
കാറുകൾ, മോട്ടോർ ബൈക്കുകൾ, ട്രക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കു നൽകുന്ന ഇൻഷുറൻസാണ് വാഹന ഇൻഷുറൻസ് (Vehicle insurance). വാഹനാപകടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ശാരീരിക പരിക്കുകൾക്കും സാമ്പത്തിക സഹായം നൽകുക എന്നതാണ് വാഹന ഇൻഷുറൻസുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.വാഹനാപകടങ്ങൾക്കു പുറമേ ഉണ്ടാകുന്ന നാശനഷ്ടത്തിനും വാഹനം മോഷ്ടിക്കപ്പെട്ടാലും സാമ്പത്തിക സഹായം നൽകുന്ന ഇൻഷുറൻസുകളും ഇന്ന് ലഭ്യമാണ്.
രാജ്യങ്ങൾക്കു അനുസരിച്ചു ഇൻഷുറൻസ് പ്രീമിയത്തിൻറെ നിരക്ക് തീരുമാനിക്കുന്നത് സർക്കാരോ, സർക്കാർ നിബന്ധനകൾക്കു അനുസൃതമായി ഇൻഷുറൻസ് കമ്പനികളോ ആകാം. സർക്കാരല്ല പ്രീമിയം തീരുമാനിക്കുന്നതെങ്കിൽ അതു വിവിധ കണക്കുകൾക്കും ഡാറ്റകൾക്കും അനുസരിച്ചാകും. ഭാവിയിലെ ക്ലെയിമുകളുടെ പ്രതീക്ഷിക്കപ്പെടുന്ന ചിലവിനു കാരണമാകുന്ന വിവിധ കാര്യങ്ങൾക്കു അനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്. ആ കാര്യങ്ങളിൽ കാറിൻറെ സവിശേഷതകൾ, തിരഞ്ഞെടുത്ത കവറേജ്, പ്രൊഫൈൽ, ഉപയോഗം എന്നിവ ഉൾപ്പെടുന്നു.
എന്താണ് ടേം ലൈഫ് ഇൻഷുറൻസ്?
പോളിസി ഉടമസ്ഥന്റെ മരണത്തിൽ മാത്രം തുക തിരികെ നൽകപ്പെടുന്ന തരം ഇൻഷുറൻസ് പോളിസികളാണ് ടേം ഇൻഷുറൻസ് അല്ലെങ്കിൽ ടേം ലൈഫ് ഇൻഷുറൻസ് എന്ന് വിളിക്കപ്പെടുന്നത്. ഈ തരം പരിരക്ഷയിൽ ഒരു നിശ്ചിത കാലാവധിയിലേക്കാണ് ജീവൻ പരിരക്ഷ ലഭ്യമാക്കുന്നത്. ഈ പരിരക്ഷയ്ക്കുള്ള അടവ് തുക - മരിച്ചാൽ ലഭ്യമാകുന്ന തുകയെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. സാധാരണ ലൈഫ് ഇൻഷുറൻസ് അടവ് തുകയേക്കാളും കുറഞ്ഞ നിരക്കിൽ ടേം ഇൻഷുറൻസ് പോളിസികൾ ലഭ്യമാകും. പോളിസി കാലാവധി കഴിയുമ്പോൾ തുകയൊന്നും തിരികേ ലഭിക്കാത്ത ഇത്തരം പരിരക്ഷയിൽ പോളിസി ഉടമയുടെ മരണാനന്തരം അന്തരാവകാശികൾക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കാവുന്നതാണ്.
എന്താണ് തേഡ്പാർട്ടി ഇൻഷുറൻസ്?
മൂന്നാമതൊരാൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയാണ് തേഡ് പാർട്ടി ഇൻഷുറൻസ് എന്ന് വിളിക്കുന്നത്. പോളിസി എടുത്ത വാഹനയുടമക്ക് പുറമെ ബാക്കി വരുന്നവരുടെ കൂടി ജീവനും സ്വത്തിനും പരിരക്ഷ നൽകുന്ന പോളിസിയാണിത്. ഇതിൽ ആദ്യ പാർട്ടി വാഹനഉടമയും രണ്ടാമത്തെ പാർട്ടി ഇൻഷുറൻസ് കമ്പനിയുമാണ്. ആദ്യ വ്യക്തിയുടെ വാഹനം കാരണം മറ്റൊരാൾക്കുണ്ടാകുന്ന (മൂന്നാം പാർട്ടി-തേഡ് പാർട്ടി) ജീവനാശത്തിനും നാശ നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാമെന്നു രണ്ടാമത്തെ പാർട്ടി കരാർ വെയ്ക്കുന്ന സംവിധാനമാണിത്
ഇന്ത്യയിൽ വാഹന ഇൻഷുറൻസ് പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി,വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി എന്നിവയാണവ. വാഹനാപകടത്തെ തുടർന്ന് മൂന്നാമതൊരു വ്യക്തിക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നഷ്ടങ്ങളുണ്ടാകുമ്പോൾ തേഡ് പാർട്ടി ബേസിക് പ്രീമിയത്തിൽ നിന്നാണ് ഇൻഷുറൻസ് കമ്പനികൾ തുക കൊടുക്കുന്നത്.
എന്താണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന?
2015 ൽ തുടക്കംകുറിച്ച കേന്ദ്രസർക്കാരിന്റെ അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. സ്വന്തമായി ബാങ്ക് അക്കൗണ്ടൂള്ള 18-നും 70-നും മധ്യേ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ചേരാനാവുക
മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്. അതേസമയം ഇൻഷ്വറൻസ്, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗ്ഗമാണ് ഇൻഷുറൻസ്.