കിസാന്‍ സമ്മാന്‍ നിധി: എങ്ങനെ അപേക്ഷിക്കാം, ഗുണം ആര്‍ക്കൊക്കെ: അറിയേണ്ടതെല്ലാം

കിസാന്‍ സമ്മാന്‍ നിധി: എങ്ങനെ അപേക്ഷിക്കാം, ഗുണം ആര്‍ക്കൊക്കെ: അറിയേണ്ടതെല്ലാം

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്ബറില്‍ ലഭിക്കും. 2018- 19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച്‌ വരെയാണ്. സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്.

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അ‌ഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.

മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപനങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരിലും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് നാല് ഗ്രൂപ്പ് ഡി ഒഴികെ) തുടങ്ങിയവരും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.

കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്ന് വിരമിച്ച്‌ പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു (രജിസ്റ്റര്‍ ചെയ്ത്) ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...