സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇനി മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്
അമേരിക്ക ആസ്ഥാനമായുള്ള ആഗോള ആരോഗ്യ സേവനദാതാക്കളായ സിഗ്ന കോര്‍പറേഷന്റെയും ഇന്ത്യന്‍ പങ്കാളികളായ ടിടികെ ഗ്രൂപ്പിന്റെയും മണിപാല്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കന്പനിയുടെ പേര് മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കന്പനി എന്നാക്കി. പുതിയ ഘടനയനുസരിച്ച് സിഗ്ന കോര്പറേഷന് തങ്ങളുടെ 49 ശതമാനം പങ്കാളിത്തം തുടരും.
അതേസമയം മണിപാല്‍ ഗ്രൂപ്പ് തങ്ങളുടെ വിഹിതം 51 ശതമാനമായി ഉയര്‍ത്തും. ഐആര്ഡിഎയില്നിന്ന് ആവശ്യമായ അംഗീകാരങ്ങള്‍ ലഭിച്ച ശേഷം ടിടികെ ഗ്രൂപ്പ് സംയുക്ത സംരംഭത്തില്‍നിന്നു പിന്മാറും.
പേരിലെ മാറ്റത്തോടൊപ്പം പുതിയ ലോഗോ, വെബ് സൈറ്റ് തുടങ്ങിയവ അടക്കം പുതിയ കോര്‍പറേറ്റ് വ്യക്തിത്വവും കന്പനി സ്വീകരിച്ചിട്ടുണ്ട്. മാറ്റങ്ങളെല്ലാം ഉടന്‍ പ്രാബല്യത്തില്‍ വരും.